/indian-express-malayalam/media/media_files/uploads/2020/02/modi-trump.jpg)
ഇന്ത്യ വഴങ്ങുന്നു; താരിഫ് നിരക്ക് കുറയ്ക്കാൻ സമ്മതമറിയിച്ചെന്ന് ട്രംപ്
ന്യൂയോർക്ക്:താരിഫ് നിരക്കിൽ പകരത്തിന് പകരമെന്ന യുഎസ് പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ നിലപാടിന് ഇന്ത്യ വഴങ്ങുന്നതായി റിപ്പോർട്ട്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. വെള്ളിയാഴ്ച ഓവൽ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് വാർത്ത ഏജൻസികളാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ വൻതോതിലുള്ള താരിഫുകൾ ഈടാക്കുന്നത് മൂലം വ്യാപാരത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന തന്റെ വാദം ആവർത്തിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രതികരണം. നമ്മുടെ നിലപാടിന് പിന്നാലെ താരിഫുകൾ കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചു എന്നാണ് ട്രംപിന്റെ പ്രതികരണം.
രണ്ടാം തവണയും യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയിലെ ഇറക്കുമതി തീരുവകളെക്കുറിച്ച് തുടർച്ചയായി ട്രംപ് പരാമർശിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ യുഎസ് വാണിജ്യകാര്യ ചുമതലയുള്ള ഹോവാർഡ് ലുട്നിക്കുമായി വ്യാപാര ചർച്ചകൾക്കായി വാഷിങ്ടണിൽ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.
ഇറക്കുമതി ചുങ്കം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു ട്രംപ് ഉന്നയിച്ചത്. യുഎസ് സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണ് ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തുകയാണ് തങ്ങൾ ഉദ്ദേശിക്കുന്നത് പ്രധാനമന്ത്രി മോദിയെ അറിയിച്ചു എന്നായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് നടത്തിയ പ്രതികരണം.
"മോദിയുമായി റെസിപ്രോക്കൽ താരിഫ് വിഷയം ചർച്ച ചെയ്തു. ഇന്ത്യ ചില ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നു. അത് തിരിച്ചും ചുമത്തും എന്നറിയിച്ചു. എന്നാൽ അത് ശരിയല്ലെന്ന് മോദി പറഞ്ഞു. എന്നാൽ എല്ലാ രാജ്യങ്ങളോടും അങ്ങനെ ചെയ്യുന്നു, ഇന്ത്യയോടും അതേ നിലപാടാണ് എന്നറിയിച്ചു."- എന്നായിരുന്നു ട്രംപ് പറഞ്ഞത്.
Read More
- ഇറാനുമായി ആണവ കരാർ ചർച്ചകൾക്ക് ഡൊണാൾഡ് ട്രംപ്; നേതൃത്വത്തിന് കത്ത് അയച്ചു
- മണ്ഡല പുനർനിർണയം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിൻ
- നിതീഷ് കുമാറിന്റെ മകൻ രാഷ്ട്രീയത്തിലേക്കോ? അഭ്യൂഹങ്ങൾ ശക്തം
- ദശലക്ഷണക്കിന് അനുയായികളുള്ള പാസ്റ്റർ ലൈംഗികാതിക്രമക്കേസിൽ പ്രതി
- മൻമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ കുടുംബത്തിന്റെ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.