scorecardresearch

ഇറാനുമായി ആണവ കരാർ ചർച്ചകൾക്ക് ഡൊണാൾഡ് ട്രംപ്; നേതൃത്വത്തിന് കത്ത് അയച്ചു

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കാണ് ട്രംപ് കത്ത് അയച്ചത്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കാണ് ട്രംപ് കത്ത് അയച്ചത്

author-image
WebDesk
New Update
Donald Trump, US birthright

ചിത്രം​: എക്സ്

ഡൽഹി: ഇറാനുമായി ആണവ കരാറിൽ ചർച്ച നടത്താൻ ലക്ഷ്യമിടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ച് ഇറാൻ നേതൃത്വത്തിന് യുഎസ് വ്യാഴാഴ്ച കത്ത് അയച്ചു.

Advertisment

ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതായി ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കിന് വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. 'നിങ്ങൾ ചർച്ച നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അത് ഇറാന് വളരെ നല്ലതായിരിക്കും. 'ആ കത്ത് കിട്ടണമെന്ന് അവരും ആഗ്രഹിച്ചതായി ഞാൻ കരുതുന്നു,' ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കാണ് ട്രംപ് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സാഹചര്യം പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് വെള്ളിയാഴ്ച ഇറാൻ അംബാസഡർ കാസിം ജലാലിയുമായി ചർച്ച നടത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More

Iran Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: