/indian-express-malayalam/media/media_files/2025/03/09/SQULRqvhEmyRVJxgzoC1.jpg)
വീണ്ടും അശാന്തമായി സിറിയ
ഡമാസ്കസ്:വീണ്ടും കലാപഭൂമിയായി സിറിയ. അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000ത്തോളമായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലതാകിയയിലെ തീരദേശ പ്രവിശ്യയിലാണ് ആയുധധാരികളായ അസദ് അനുകൂലികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് വാർത്ത പുറത്തുവിട്ടത്.
ലതാകിയ പ്രവിശ്യയിലെ ജബ്ലെ എന്ന പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പർവതപ്രദേശമായ തീരപ്രദേശത്ത് സംഘടിച്ച അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അസദ് അനുകൂലികളെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയുമെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു.
ഡിസംബറിൽ വിമതർ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസദ് കാലഘട്ടത്തിലെ കമാൻഡറായ സുഹൈൽ അൽ-ഹസ്സനുമായി ബന്ധമുള്ള തോക്കുധാരികൾ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകൾ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. ഇതിന് മറുപടിയായി, സേന ലതാക്കിയയിലെ ഒരു ഗ്രാമത്തിൽ ഹെലികോപ്റ്റർ ആക്രമണം നടത്തി.
സുഹൈൽ അൽ-ഹസ്സൻ, അസദിന്റെ കീഴിൽ ഒരു പ്രധാന സൈനിക കമാൻഡറായിരുന്നു, 2015-ൽ വിമതർക്കെതിരായ പ്രധാന യുദ്ധങ്ങളിൽ പ്രത്യേക സേനയെ നയിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ജബ്ലെയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ജബ്ലെ മേഖലയിലേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read More
- ഇന്ത്യ വഴങ്ങുന്നു; താരിഫ് നിരക്ക് കുറയ്ക്കാൻ സമ്മതമറിയിച്ചെന്ന് ട്രംപ്
- ഇറാനുമായി ആണവ കരാർ ചർച്ചകൾക്ക് ഡൊണാൾഡ് ട്രംപ്; നേതൃത്വത്തിന് കത്ത് അയച്ചു
- മണ്ഡല പുനർനിർണയം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിൻ
- നിതീഷ് കുമാറിന്റെ മകൻ രാഷ്ട്രീയത്തിലേക്കോ? അഭ്യൂഹങ്ങൾ ശക്തം
- ദശലക്ഷണക്കിന് അനുയായികളുള്ള പാസ്റ്റർ ലൈംഗികാതിക്രമക്കേസിൽ പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.