scorecardresearch

നാസയുടെ ബഹിരാകാശ ദൗത്യം; സുനിത വില്യംസിന് ലഭിക്കുന്ന ശമ്പളം അറിയാം

സുനിതയുടെയും ബുച്ചിന്റെയും എട്ടുദിവസത്തെ ദൗത്യം മാസങ്ങളിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നാസ എത്ര തുക നല്‍കേണ്ടി വരുമെന്ന ചര്‍ച്ച ഇതിനൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്

സുനിതയുടെയും ബുച്ചിന്റെയും എട്ടുദിവസത്തെ ദൗത്യം മാസങ്ങളിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നാസ എത്ര തുക നല്‍കേണ്ടി വരുമെന്ന ചര്‍ച്ച ഇതിനൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്

author-image
WebDesk
New Update
Sunitha williams

സുനിത വില്യംസിന് ലഭിക്കുന്ന ശമ്പളം അറിയാം

എട്ട് ദിവസത്തെ ദൗത്യത്തിനുപോയി ഒന്‍പതുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇവരെ തിരിച്ചെത്തിക്കാനായി ഭൂമിയില്‍ നിന്ന് പുറപ്പെട്ട സംഘം പേടകത്തിന് അകത്ത് പ്രവേശിക്കുന്നതിന്റെയും ആഹ്ലാദം പങ്കിടുന്നതിന്റെയും വീഡിയോ നാസ പുറത്തുവിട്ടിരുന്നു. അതീവ സന്തോഷത്തോടെയാണ് സുനിത ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും. സുനിതയുടെയും ബുച്ചിന്റെയും എട്ടുദിവസത്തെ ദൗത്യം മാസങ്ങളിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നാസ എത്ര തുക നല്‍കേണ്ടി വരുമെന്ന ചര്‍ച്ച ഇതിനൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്.

Advertisment

നാസ നൽകുന്ന സ്ഥിരം ശമ്പളം തന്നെയാണ് ബഹിരാകാശ നിലയത്തിൽ സമയം ചെലവഴിച്ചതിനും സുനിത വില്യംസിന് ലഭിക്കുക. ചെറിയൊരു സ്റ്റൈപ്പന്റ് മാത്രം അധികമായി ലഭിക്കും. പ്രതിദിന സ്റ്റൈപന്റായി ഏകദേശം നാലു ഡോളര്‍ അതായത് 347 രൂപ ഇവര്‍ക്ക് ലഭിക്കും. സുനിതയ്ക്കും ബുച്ചിനും 287 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന് 1,148 ഡോളര്‍ ലഭിക്കും. ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ രൂപ. 2010-11ലെ 159 ദിവസം നീണ്ടുനിന്ന ദൗത്യത്തിന് കോള്‍മാന് ലഭിച്ച കൂടുതല്‍ തുക 636 ഡോളറാണ്. ഏകദേശം 55000 ഇന്ത്യന്‍ രൂപ. 

സുനിതയും ബുച്ചും നാസയുടെ ജിഎസ്-15 പേ ഗ്രേഡിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവനക്കാരാണ് ഈ ഗ്രേഡിലുള്ളവര്‍. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 1,25,133 ഡോളര്‍ മുതല്‍ 1,62,672 ഡോളര്‍വരെയാണ്. ഏകദേശം 1.08-1.41 കോടി രൂപ. ബഹിരാകാശനിലയത്തില്‍ ഒൻപത് മാസം കഴിയേണ്ടി വന്നതിനാൽ അത്രയും ദിവസത്തെ ആനുപാതിക ശമ്പളം കൂടെ ലഭിക്കും. 93,850 മുതൽ 122,004 ഡോളർ വരെ. അതായത് ഏകദേശം 81 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെ. ഒരു ലക്ഷം രൂപ കൂടി ചേര്‍ത്താല്‍ ദൗത്യത്തിലൂടെയുള്ള ആകെ വരുമാനം 94,998 ഡോളര്‍ മുതല്‍ 123,152 ഡോളര്‍ വരെയായിരിക്കും. അതായത് ഏകദേശം 82 ലക്ഷം രൂപ - 1.06 കോടി രൂപ. 

ഓവർടൈം സാലറി ഉണ്ടോ? 

Advertisment

നാസയില്‍ നിന്ന് വിരമിച്ച ബഹിരാകാശ യാത്രിക കാഡി കോള്‍മാന്‍ പറയുന്നത് പ്രകാരം ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈം സാലറി ഇല്ല. അവര്‍ സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ സ്‌പേസിലുള്ള അവരുടെ സമയത്തെ ഭൂമിയിലെ വര്‍ക്ക് ട്രിപ്പായാണ് വിലയിരുത്തുകയത്രേ. അവരുടെ താമസ-ഭക്ഷണ ചെലവുകള്‍ നാസ വഹിക്കുന്നതിനാല്‍ തന്നെ സാധാരണ ശമ്പളം തന്നെയായിരിക്കും അവര്‍ക്ക് ലഭിക്കുകയെന്നും കാഡി കോള്‍ഡ്മാന്‍ പറയുന്നു. 

Read More

Nasa Spacecraft

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: