/indian-express-malayalam/media/media_files/2025/03/20/bzGKxfkfRC2WRzoPyaoH.jpg)
പഞ്ചാബിലെ കർഷകപ്രതിഷേധം; സമരവേദികൾ പൊളിച്ചുനീക്കി
ന്യുഡൽഹി: ശംഭു, ഖനൗരി അതിർത്തികളിലെ കർഷക പ്രതിഷേധ വേദികൾ തുടച്ചു നീക്കി പഞ്ചാബ് പൊലീസ്. പ്രതിഷേധിക്കുന്ന കർഷകർ നിർമിച്ച കൂടാരങ്ങൾ പൊലീസ് പൂർണമായി പൊളിച്ചു നീക്കി. ദേശീയ പാതയിലെ ബാരിക്കേഡുകൾ നീക്കം ചെയ്തു. ഡൽഹി അതിർത്തി കനത്ത ജാഗ്രതയിലാണ്. കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) നേതാവ് സർവൻ സിംഗ് പാന്ഥേറും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും കസ്റ്റഡിയിൽ തുടരുകയാണ്.
ശംഭു, ഖനൗരി അതിർത്തികളിൽ സമരം ഇരുന്ന മുഴുവൻ കർഷകരും കസ്റ്റഡിയിലായെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് അർദ്ധരാത്രിയിലെ പഞ്ചാബ് പൊലീസ് നടപടി. കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായുള്ള ചർച്ച പരാചയപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കർഷകരുടെ പ്രതിഷേധവേദികൾ തുടച്ചുനീക്കി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. മെയ് 4 ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചതിനിടെയാണ് പൊലീസിന്റെ ഈ നടപടി.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കർഷകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു. ഇതേ തുടർന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷത്തെത്തുടർന്ന്, ഖനൗരി അതിർത്തിയിലും പഞ്ചാബിലെ സംഗ്രൂർ, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. മുൻകരുതൽ നടപടിയായി ഖനൗരി അതിർത്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.