/indian-express-malayalam/media/media_files/2025/04/26/dzNwUeDcjKNjugYD1yWA.jpg)
പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രം
Jammukashmir Terrorist Attack: ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി.ആർ പാട്ടീൽ. സിന്ധുനദീജല കരാർ മരവിപ്പിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
നദീജലം പാക്കിസ്ഥാന് നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീർഘകാല നടപടികൾ ഇതിനായി സ്വീകരിക്കുമെന്നും സി.ആർ.പാട്ടീൽ മധ്യമങ്ങളോട് വ്യക്തമാക്കി.
പാക്കിസ്ഥാന് നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കാനിരിക്കുന്നത്. അടിയന്തരഘട്ടം പൂർത്തിയാക്കിയാലുടൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികളും ആലോചിക്കുമെന്നും ജലവകുപ്പ് മന്ത്രി വ്യക്തമാക്കി. നദിയ്ക്ക് കുറുകെ അണക്കെട്ടുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിന്ധു നദീജല കരാർ മരവിപ്പിച്ചതിന്റെ തുടർനടപടികൾ ആലോചിക്കാനായി അമിത് ഷായുടെ വസിതിയിൽ ചേർന്ന യോഗത്തിൽ ജലവകുപ്പ് മന്ത്രി സി ആർ പാട്ടീലിനെക്കൂടാതെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്തിരുന്നു.
സിന്ധു നദി, പോഷക നദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയിൽ നിന്നുമുള്ള ജലവിതരണമാണ് ഇന്ത്യ നിർത്തലാക്കുന്നത്. പാക്കിസ്ഥാൻറെ പ്രധാന ജലസോത്രസ്സാണ് ഇവിടെ നിന്നുള്ള വെള്ളം. കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്ഥാനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വർഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു.ഭീകരവാദത്തിനെതിരെ പോരാടാനും എന്നെന്നേക്കുമായി പരാജയപ്പെടുത്താനും ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണെന്ന് രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ, കശ്മീരി ജനതയ്‌ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി പരാമർശിച്ചു. ആക്രമണങ്ങൾ ഉണ്ടാകുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.
Read More
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി
- Jammu Kashmir Terror Attack: നിയന്ത്രണരേഖയിൽ പാക്ക് വെടിവെയ്പ്പ്; ശക്തമായ തിരിച്ചടിച്ച് ഇന്ത്യ
- Pahalgam Terror Attack: എന്റെ കുടുംബത്തെ രക്ഷിച്ചത് ആ ഗൈഡ്; പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവർത്തകന്റെ വാക്കുകൾ
- Pahalgam Terror Attack: തിരിച്ചടിച്ച് ഇന്ത്യ; സിന്ധു നദീജല കരാർ ഔദ്യോഗീകമായി മരവിപ്പിച്ചു
- Jammu Kashmir Terror Attack: ഇന്ത്യ തിരിച്ചടിയ്ക്ക് തയ്യാറെടുക്കുന്നോ ? മിസൈലുകൾ പരീക്ഷിച്ച് നാവികസേന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.