scorecardresearch

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ഒരുങ്ങി വത്തിക്കാൻ

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചടങ്ങ്

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചടങ്ങ്

author-image
WebDesk
New Update
popeleo14

ചിത്രം: എക്സ്

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് ഒരുങ്ങി വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചടങ്ങ്. ലിയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാനയിലും സ്ഥാനാരോഹണ ചടങ്ങിലും ലോകനേതാക്കളും യൂറോപ്യൻ രാജകുടുംബങ്ങളും ഉൾപ്പെ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

Advertisment

ആഗോള കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി 69-കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കഴിഞ്ഞ ദിവസമാണ് കർദിനാളുമാരുടെ കോൺക്ലേവ് തിരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് അദ്ദേഹം. ലിയോ പതിനാലാമൻ മാർപാപ്പ എന്ന പേരാണ് അദ്ദേഹം ഔദ്യോഗീകമായി സ്വീകരിച്ചത്.

ആദ്യത്തെ ലാറ്റിനമേരിക്കയിൽ നിന്നുള്ള  പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിൻറെ പിൻഗാമിയാകട്ടെ വടക്കേ അമേരിക്കയിൽ നിന്നും. കത്തോലിക്ക സഭയുടെ 267-ാമത്തെ മാർപാപ്പയാണ് ലിയോ പതിനാലാമൻ. അഗസ്റ്റീനിയൻ സഭാംഗമായ ലിയോ പതിനാലാമൻ മാർപാപ്പ യുഎസിലെ ചിക്കാഗോയിൽ 1955 സെപ്റ്റംബർ 14 -നാണ് ജനിച്ചത്.

പൗരോഹിത്യത്തിന്റെ തുടക്കത്തിൽ അദ്ദേഹം അഗസ്റ്റീനിയക്കാർക്കായി ജോലി ചെയ്തു. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും പെറുവിൽ ഇടവക പാസ്റ്ററായിരുന്നു. രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

Advertisment

2023 അദ്ദേഹം കർദ്ദിനാളായി ഉയർത്തപ്പെട്ടു. ഫ്രാൻസിസ് മാർപ്പാപ്പയാണ് അദ്ദേഹത്തെ കർദിനാളായി നിയമിച്ചത്. 2023 മുതൽ ഡികാസ്റ്ററി ഫോർ ബിഷപ്പ്‌സ് പ്രിഫെക്റ്റായും ലാറ്റിൻ അമേരിക്കയിലെ പൊന്തിഫിക്കൽ കമ്മീഷൻറെ പ്രസിഡൻറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറുവിലെ ചിക്ലായോ ബിഷപ്പായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2001 മുതൽ 2013 വരെ ഓർഡർ ഓഫ് സെൻറ് അഗസ്റ്റിൻറെ ജനറലായും സേവനമനുഷ്ഠിച്ചു. 2023 -ൽ പ്രിവോസ്റ്റിനെ ബിഷപ്പുമാർക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റായി ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചിരുന്നു. 

Read More

Pope Francis

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: