/indian-express-malayalam/media/media_files/2025/05/18/hGQaeWM1Hf8uF4nJJbuv.jpg)
ചിത്രം: യൂട്യൂബ്
ഡൽഹി: ഐഎസ്ആർഒയുടെ പിഎസ്എല്‍വി സി-61 വിക്ഷേപണം പരാജയം. മൂന്നാം ഘട്ടത്തിൽ അപാകത നേരിട്ടതിനെത്തുടർന്നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹ വിക്ഷേപണം പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ ഡോ. വി. നാരായണൻ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പ്രാദേശിക സമയം 5:59 നായിരുന്നു ദൗത്യം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101-ാമത് വിക്ഷേപണം കൂടിയായിരുന്നു ഇത്. "പിഎസ്എൽവി നാലു ഘട്ടങ്ങളുള്ള ഒരു ബഹിരാകാശ വാഹനമാണ്. ആദ്യ രണ്ട് ഘട്ടങ്ങൾ സാധാരണ നിലയിലായിരുന്നു. മൂന്നാം ഘട്ടത്തിൽ തകരാർ നേരിട്ടുവെന്ന്' ഐഎസ്ആർഒ ചെയർമാൻ ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു.
രാത്രിയും പകലും എല്ലാ കാലാവസ്ഥകളിലും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്താൻ കഴിവുള്ള സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ഘടിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-09 ആയിരുന്നു ദൗത്യത്തിലുണ്ടായിരുന്നത്. കാർഷിക നിരീക്ഷണം, വനവൽക്കരണം, നഗരാസൂത്രണം, ദുരന്തനിവാരണം, ദേശീയ സുരക്ഷ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനായി രൂപകൽപ്പന ചെയ്ത ഉപഗ്രഹമായിരുന്നു ഇത്. ഐഎസ്ആർഒ 2022-ൽ വിജയകരമായി വിക്ഷേപിച്ച EOS-04-ന്റെ ആവർത്തന ദൗത്യമായിരുന്നു EOS-09.
Read More
- വിദേശത്തേക്കുള്ള പ്രതിനിധി സംഘം; കോൺഗ്രസ് നിർദേശിച്ച പേരുകൾ വെട്ടി, ഇടം നേടി തരൂർ
- പാക് ഭീകരത തുറന്നുകാട്ടാൻ പ്രതിനിധികൾ വിദേശത്തേക്ക്; തരൂരും കനിമൊഴിയും സംഘത്തിൽ
- അധികം ഭക്ഷണം കഴിക്കാറില്ല, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ; തിഹാർ ജയിലിലെ തഹാവൂർ റാണയുടെ ജീവിതം
- മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
- സൽമാൻ റുഷ്ദിയെ ആക്രമിച്ച കേസ്; പ്രതിക്ക് 25 വർഷം തടവ് ശിക്ഷ
- ജമ്മുകശ്മീരിൽ 48 മണിക്കൂറിൽ ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.