scorecardresearch

മരിച്ചെന്നു കരുതിയ ആൾ സംസ്കാര ചടങ്ങിനിടയിൽ കണ്ണ് തുറന്നു; മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ

പേപ്പർ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി പോസ്റ്റുമാർട്ടം ചെയ്യാതെ മൃതദേഹം സംസ്കരിക്കുന്നതിന് വിട്ടു നൽകുകയായിരുന്നു. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ മൃതദേഹം ചിതയിലേയ്ക്ക് വച്ചപ്പോഴാണ് കണ്ണ് തുറന്നത്

പേപ്പർ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി പോസ്റ്റുമാർട്ടം ചെയ്യാതെ മൃതദേഹം സംസ്കരിക്കുന്നതിന് വിട്ടു നൽകുകയായിരുന്നു. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ മൃതദേഹം ചിതയിലേയ്ക്ക് വച്ചപ്പോഴാണ് കണ്ണ് തുറന്നത്

author-image
WebDesk
New Update
Dead Body

രാജസ്ഥാൻ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ പ്രശസ്തമായ ആശുപത്രിയിലാണ് ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ രോഗി സംസ്കാര ചടങ്ങിനിടയിൽ ഉണർന്നത്. സംസാരശേഷിക്കും കേൾവിക്കും വൈകല്യമുള്ള രോഹിതാഷാണ് സംസ്കാരത്തിന് മിനിറ്റുകൾക്ക് മുമ്പ് ഉണർന്നത്. സംഭവത്തിൽ ജുൻജുനുവിലെ രാജ്കിയ ഭഗവാൻ ദാസ് ഖേതൻ (ബിഡികെ) ജില്ലാ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.

Advertisment

കഴിഞ്ഞ ഒരു മാസമായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന രോഹിതാഷിൻ്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ സംസ്കാരത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ മൃതദേഹം ചിതയിലേയ്ക്ക് വച്ചപ്പോഴാണ് രോഹിതാഷ് കണ്ണ് തുറന്നത്. പിന്നീട് അദ്ദേഹത്തെ ബിഡികെയിലേക്കും തുടർന്ന് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും നിർഭാഗ്യവശാൽ ഒരു ദിവസത്തിനു ശേഷം  രോഹിതാഷ് മരിച്ചു.

വ്യാഴാഴ്ച രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ബന്ധുക്കളാരും ഒപ്പം ഉണ്ടായിരുന്നില്ല. അതിനാൽ പേപ്പർ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി പോസ്റ്റുമാർട്ടം ചെയ്യാതെ മൃതദേഹം സംസ്കരിക്കുന്നതിന് വിട്ടു നൽകുകയായിരുന്നു എന്ന് ജുൻജുനു എസ്പി ശരദ് ചൗധരി പറഞ്ഞു. സംഭവം പരിശോധിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും ആശുപത്രിയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഒരു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ നിയമിക്കുകയും ചെയ്തതായി ജില്ലാ കളക്ടർ രാമാവതർ മീണ പറഞ്ഞു.

Read More

Dead Body Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: