/indian-express-malayalam/media/media_files/2024/11/20/P3I6Vt8zdVtOeI10M008.jpg)
ചിത്രം: എക്സ്
കത്തോലിക്കാ സഭയുടെ ആദ്യ സഹസ്രാബ്ദ വിശുദ്ധനായി കാർലോ അക്യൂട്ട്സിനെ പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 25 മുതൽ 27 വരെ വത്തിക്കാനിൽ നടക്കുന്ന കൗമാരക്കാരുടെ ജൂബിലിയിൽ സഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സമകാലിക വിശുദ്ധനായി കാർലോ അക്യൂട്ട്സിനെ പ്രഖ്യാപിക്കുമെന്ന് വെളിപ്പെടുത്തിക്കൊണ്ട് ബുധനാഴ്ച മാർപാപ്പ പ്രഖ്യാപനം നടത്തി.
ഏപ്രിൽ 27ന് വത്തിക്കാനിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തുമെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായിരുന്നു കാര്‍ലോ.
രക്താർബുദം ബാധിച്ച് 2006ൽ ഒക്ടോബർ 12ന് ഇറ്റലിയിലാണ് കാർലോ മരണപ്പെട്ടത്. രോഗം സ്ഥീരികരിക്കപ്പെട്ടതിന് ശേഷം കാര്‍ലോ ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത് ഇറ്റലിയിലായിരുന്നു. മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ഭൗതിക ശരീരം അസീസിയിലേക്ക് മാറ്റിയിരുന്നു. കാര്‍ലോയുമായി ബദ്ധപ്പെട്ട എല്ലാ വസ്തുക്കളോടൊപ്പം ശരീരം ഇറ്റലിയില്‍ വിശ്വാസികള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2020-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
Read More
- വിവാഹാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ വിദ്യാർഥികളുടെ മുമ്പിൽ വെച്ച് കുത്തി കൊന്നു
- വായു മലിനീകരണം; ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി
- ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി
- ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ യുഎസിൽ അറസ്റ്റിൽ
- സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.