scorecardresearch

സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

തമിഴ്നാട്, പശ്ചിമ ബംഗാൾ, മേഘാലയ,രാജസ്ഥാൻ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്

തമിഴ്നാട്, പശ്ചിമ ബംഗാൾ, മേഘാലയ,രാജസ്ഥാൻ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്

author-image
WebDesk
New Update
ED | News Click raid | Journalists

സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്

ചെന്നൈ: സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡിൽ കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി. ആറ് കോടി 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Advertisment

രണ്ട് ദിവസം മുൻപാണ് സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി റെയ്ഡ് നടന്നത്. തമിഴ്നാട്ടിൽ പത്തിലധികം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, പശ്ചിമ ബംഗാൾ, മേഘാലയ,രാജസ്ഥാൻ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ വൻ നിക്ഷേപത്തിന്റെ രേഖകൾ കിട്ടിയെന്ന് ഇഡി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകൾ നടത്തി. വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് ഇഡി കണ്ടെത്തൽ.

Read More

Raid ED

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: