/indian-express-malayalam/media/media_files/2024/11/21/CgG9kQNkY5GznEGnBld9.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഗൗതം അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിക്കെതിരെ ഒരു അന്വേഷണം നടക്കില്ലെന്ന് ഉറപ്പാണ്. കാരണം മോദി സർക്കാരാണ് അദാനിക്ക് സംരക്ഷണം ഒരുക്കുന്നത്. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളതിനാൽ ഇന്ത്യയിൽ താൻ സുരക്ഷിതനാണെന്ന് അദാനിക്ക് അറിയാമെന്ന് രാഹുൽ പറഞ്ഞു.
ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചുവെന്ന് വ്യക്തമായി. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കും. സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും അദാനിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയാണ് അഴിമതി കുറ്റം ചുമത്തിയത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.
അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സ്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളുമായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നും മറ്റ് അഞ്ച് ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
അമേരിക്കൻ കുറ്റപത്രത്തിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് അദാനി പ്രതികരിച്ചത്. അമേരിക്കൻ നീക്കത്തിനെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അദാനി വ്യക്തമാക്കി.
Read More
- സൗരോർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്
- കാർലോ അക്യുട്ടിസിനെ അടുത്തവർഷം ആദ്യ സഹസ്രാബ്ദ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് മാർപ്പാപ്പ
- വിവാഹാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ വിദ്യാർഥികളുടെ മുമ്പിൽ വെച്ച് കുത്തി കൊന്നു
- വായു മലിനീകരണം; ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us