/indian-express-malayalam/media/media_files/2024/11/22/qe7Mnqidoh4zIF1VICcR.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൗമാരക്കാരൻ സഹയാത്രികനെ കുത്തി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. കൊലപാതകം നടത്തിയ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കുഷ് ഭഗവാൻ ഭലേറാവു എന്നയാളാണ് കൊല്ലപ്പെട്ടത്.
നവംബർ 15ന് ഘാട്‌കോപ്പർ സ്റ്റേഷനിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കുർള റെയിൽവേ പൊലീസ് ബുധനാഴ്ചയാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൗമാരക്കാരന്റെ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട അങ്കുഷ് ഭഗവാൻ നവംബർ 14ന് ടിറ്റ്‌വാലയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ, സീറ്റിനെ ചൊല്ലി തർക്കമുണ്ടാകുകയും, അങ്കുഷ് പതിനാറുകാരനെ തല്ലുകയും ചെയ്തു. യാത്രയ്ക്കിടെ പിറ്റേന്ന് ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിൽ വച്ച് കൗമാരക്കാരൻ കത്തികൊണ്ട് കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തെളിവ് നശിപ്പിക്കാൻ സഹായിച്ച സഹോദരനെ അറസ്റ്റു ചെയ്യുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചേദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പതിനാറുകാരൻ, വീടിൻ്റെ മേൽക്കൂരയിൽ കത്തി ഒളിപ്പിച്ചതായും ആളെ തിരിച്ചറിയാതിരിക്കാൻ മുടി മുറിച്ചതായും വെളിപ്പെടുത്തി.
Read More
- അദാനിക്കെതിരായ കുറ്റപത്രം കൈവശമുണ്ട്, പഠിച്ച് നടപടിയെടുക്കും: ചന്ദ്രബാബു നായിഡു
- അഴിമതി കുറ്റം; അദാനി ഗ്രൂപ്പുമായുള്ള കരാറുകളിൽ നിന്ന് പിൻമാറി കെനിയ
- അദാനിയെ സംരക്ഷിക്കുന്നത് മോദി, ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി
- സൗരോർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്
- കാർലോ അക്യുട്ടിസിനെ അടുത്തവർഷം ആദ്യ സഹസ്രാബ്ദ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് മാർപ്പാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.