scorecardresearch

അഴിമതി കുറ്റം; അദാനി ഗ്രൂപ്പുമായുള്ള കരാറുകളിൽ നിന്ന് പിൻമാറി കെനിയ

കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാണ് അദാനി ഗ്രൂപ്പുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ ഉത്തരവിട്ടത്

കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാണ് അദാനി ഗ്രൂപ്പുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ ഉത്തരവിട്ടത്

author-image
WebDesk
New Update
adani1

അദാനി ഗ്രൂപ്പുമായുള്ള കരാറുകളിൽ നിന്ന് പിൻമാറി കെനിയ

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം ചുമത്തിയതിന് പിന്നാലെ വിവിധ മേഖലയിൽ അദാനിഗ്രൂപ്പുമായി ഏർപ്പെട്ടിരുന്ന കരാറുകളിൽ നിന്ന് കെനിയൻ സർക്കാർ പിൻമാറി.  കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാണ് അദാനി ഗ്രൂപ്പുമായുള്ള കരാർ റദ്ദാക്കാൻ ഉത്തരവിട്ടത്. 

Advertisment

നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ടായിരുന്നു കെനിയയും അദാനി ഗ്രൂപ്പുമായുണ്ടായിരുന്ന പ്രധാനപ്പെട്ട കരാർ. വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഉൾപ്പടെ അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു. ഇതിനൊപ്പം ഗതാഗതം, ഊർജ്ജം, പെട്രോളിയം എന്നീ മേഖലകളിലും കെനിയൻ സർക്കാരുമായി അദാനി ഗ്രൂപ്പിന് വിവിധ കരാറുകളുണ്ടായിരുന്നു. 

പ്രസിഡന്റ് വില്യം റൂട്ടോ വ്യാഴാഴ്ച ഇറക്കിയ ഉത്തരവിൽ, അദാനിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ ഗതാഗത, ഊർജ്ജ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിർദേശം നൽകി. വൈദ്യുതി പ്രസരണ ലൈനുകൾ നിർമ്മിക്കുന്നതിനായി അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം കെനിയയുമായി 736 മില്യൺ ഡോളറിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. 

ന്യൂയോർക്ക് കോടതിയിലാണ് ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.  20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.  

Advertisment

Read More

Adani Group Kenya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: