/indian-express-malayalam/media/media_files/2025/05/16/dQyHeBuhgUsWkzVVp0SK.jpg)
ചിത്രം: എക്സ്
ഭോപ്പാൽ: വിവാദ പ്രസ്താവനയിലൂടെ ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി മധ്യപ്രദേശ് മന്ത്രി. ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗദീഷ് ദേവ്ദഡയാണ് ഗുരുതര പരാമർശവുമായി ഇത്തവണ വിവാദത്തിന് തിരികൊളുത്തിയത്. ഇന്ത്യൻ സൈന്യത്തെ ഇകഴത്തുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്.
ഇന്ത്യൻ സേനയും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങുന്നു എന്നാണ് ജഗദീഷ് ദേവ്ഡ പറഞ്ഞത്. വെള്ളിയാഴ്ച ജബൽപൂരിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ പരിശീലന സെഷനിൽ സംസാരിക്കുന്നതിനിടെയാണ് ദേവ്ഡ പരാമർശം നടത്തിയത്.
സംഭവം വിവാദമായതോടെ, കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന വിശദീകരണവുമായി ഉപമുഖ്യമന്ത്രി രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുന്നിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഗൂഢാലോചന നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
അതേസമയം, ബിജെപി നേതാക്കൾ ഇന്ത്യൻ സൈന്യത്തെ നിരന്തരം അപമാനിക്കുന്നത് അങ്ങേയറ്റം ലജ്ജാകരവും നിർഭാഗ്യകരവുമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. "ആദ്യം, മധ്യപ്രദേശിലെ ഒരു മന്ത്രി വനിതാ സൈനികർക്കെതിരെ മോശം പരാമർശം നടത്തി. ഇപ്പോൾ അവരുടെ ഉപമുഖ്യമന്ത്രി സൈന്യത്തെ അങ്ങേയറ്റം അപമാനിച്ചിരിക്കുന്നു. മുഴുവൻ രാജ്യത്തെയും ജനങ്ങൾ സൈന്യത്തിന്റെ വീര്യത്തിൽ അഭിമാനിക്കുന്നു. പക്ഷേ ബിജെപിക്കാർ സൈന്യത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഈ നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം, അവരെ രക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്," പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
Read More
- ജമ്മുകശ്മീരിൽ 48 മണിക്കൂറിൽ ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം
- പാക്കിസ്ഥാനെ തുറന്നുകാട്ടാൻ ഇന്ത്യ; ലോകരാഷ്ട്രങ്ങളിലേക്ക് സർവ്വകക്ഷി സംഘത്തെ അയ്ക്കും
- വജ്രായുധം പ്രയോഗിച്ചു; പാക്കിസ്ഥാനെതിരെ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
- സിന്ധു നദീജല കരാറിൽ നടപടി കടുപ്പിക്കും; സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകൾ ശുദ്ധീകരിക്കാൻ ഇന്ത്യ
- തുർക്കിയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ
- സിന്ധു നദീജല കരാറിൽ ചർച്ച വേണം; ആദ്യമായി നിലപാട് വ്യക്തമാക്കി പാക്കിസ്ഥാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.