scorecardresearch

ലോക്സഭ തിരെഞ്ഞെടുപ്പ്: വോട്ടുരേഖപ്പെടുത്തി ദ്രൗപദി മുര്‍മു, രാഹുൽ, സോണിയ, കെജ്‌രിവാൾ

പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, ഡൽഹിയാണ് പോളിങ് ശതമാനത്തിൽ ഏറ്റവും പിന്നിൽ

പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, ഡൽഹിയാണ് പോളിങ് ശതമാനത്തിൽ ഏറ്റവും പിന്നിൽ

author-image
WebDesk
New Update
Lok Sabha Elections 2024 Phase 6, CM Kejriwal, Rahul Gandhi

ചിത്രം: എക്സ്‌പ്രസ് ഫൊട്ടോ, എക്സ്

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടിങ് പുരോഗമിക്കുകയാണ്. എട്ട് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 58 സീറ്റുകളിലേക്കുള്ള 889 സ്ഥാനാർത്ഥികളുടെ വിധിയാണ് മുദ്രകുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺ ഔട്ട് ആപ്പ് പ്രകാരം ഉച്ചയ്ക്ക് 1 മണി വരെ രേഖപ്പെടുത്തിയ പോളിങ് ഏകദേശം 39.19 ശതമാനമാണ്.

Advertisment

രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഡൽഹി മുഖ്യമന്ത്രി സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ ശനിയാഴ്ച വിവിധ ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തി.

ആദ്യ രണ്ട് മണിക്കൂറുകളിലെ കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 54.8 ശതമാനമാണ് പശ്ചിമ ബംഗാളിലെ പോളിങ്. ഉത്തർപ്രദേശിൽ 37.23 ശതമാനവും ബിഹാറിൽ 36.48 ശതമാനവും ജാർഖണ്ഡിൽ 42.54 ശതമാനവും ജമ്മു കശ്മീരിൽ 35.22 ശതമാനവും ഒഡീഷയിൽ 35.69 ശതമാനവും ഹരിയാനയിൽ 36.48 ശതമാനവുമാണ് പോളിങ്. ഡൽഹിയിലാണ് ഏറ്റവും കുറവ് പോളിങ്, 34.37 ശതമാനം.

ചിത്രം: എക്സ്/ അരവിന്ദ് കെജ്‌രിവാൾ
Advertisment

ചാന്ദ്‌നി ചൗക്ക് ലോക്‌സഭാ മണ്ഡലത്തിലെ സിവിൽ ലൈൻസ് ഏരിയയിലെത്തിയാണ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭാര്യ സുനിത കെജ്‌രിവാളിനും മറ്റ് കുടുംബാംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്തിയത്.

എക്സ്‌പ്രസ് ചിത്രം

നിർമാൺ ഭവനിലെ പോളിങ് ബുത്തിലെത്തിയാണ് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വോട്ട് രേഖപ്പെടുത്തിയത്.

ഡൽഹിയിലെ പ്രസിഡൻറ് എസ്റ്റേറ്റ് രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെത്തിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു വോട്ടു ചെയ്തത്.

Read More

Rahul Gandhi Arvind Kejriwal Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: