scorecardresearch

Jammu Kashmir Terror Attack: ഇത് ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാക് സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക

Jammu Kashmir Terror Attack: ഇന്ത്യ-അമേരിക്ക സംഘർഷത്തിൽ നേരിട്ട് ഇടപെടില്ലെന്ന് സന്ദേശമാണ് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ വാക്കുകളിലുള്ളത്

Jammu Kashmir Terror Attack: ഇന്ത്യ-അമേരിക്ക സംഘർഷത്തിൽ നേരിട്ട് ഇടപെടില്ലെന്ന് സന്ദേശമാണ് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ വാക്കുകളിലുള്ളത്

author-image
WebDesk
New Update
jd warnes1

ജെ.ഡി. വാൻസ്

America on india Pakistan Tension: ന്യൂയോർക്ക്: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ വീണ്ടും പ്രതികരണവുമായി അമേരിക്ക. ഇത് ഞങ്ങളുടെ വിഷയമല്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് വാൻസിന്റെ പ്രതികരണം. ഇന്ത്യയോടും പാക്കിസ്ഥാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യാൻ സാധിക്കുന്നതെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് പറഞ്ഞു. 

Advertisment

ഇന്ത്യ-അമേരിക്ക സംഘർഷത്തിൽ നേരിട്ട് ഇടപെടില്ലെന്ന് സന്ദേശമാണ് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ വാക്കുകളിലുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ ആശങ്കയോടെയാണ് അമേരിക്ക നോക്കികാണുന്നത്- വാൻസ് അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് അമേരിക്ക പിന്തുണ നൽകിയിരുന്നു. 

അതേസമയം, ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് വടക്കൻ കശ്മീരിലെ ഉറിയിൽ ഷെല്ലാക്രമണം തുടങ്ങിയത്. നർഗീസ് ബീഗം എന്ന് സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. 

അതിനിടെ, വ്യോമാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ചണ്ഡീഗഡിൽ സുരക്ഷ കർശനമാക്കി. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി നഗരത്തിൽ എയർ സൈറൺ മുഴക്കി. പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകി. ചണ്ഡീഗഡിൽ പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് വിവരത്തെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്ര പ്രധാനമായ മേഖലയാണ് ചണ്ഡീഗഡ് 

Advertisment

നേരത്തെ, സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി. 25 വിമാനത്താവളങ്ങൾ പൂർണമായി അടച്ചിട്ടു.ഈ വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണമായി വ്യോമസേന ഏറ്റെടുത്തു. നാനൂറിലധികം വിമാനസർവ്വീസുകളും റദ്ദാക്കി.

ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്,അമൃത്സർ,ലുധിയാന,പട്യാല,ജോധ്പൂർ ,ബിക്കാനീർ,ജയ്സാൽമീർ, ബതിന്ദ,ഹൽവാര,പഠാൻകോട്ട്,ഭുന്തർ,ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്,മുന്ദ്ര,ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്ല, കെഷോദ്,ബുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.  

സുരക്ഷാ പരിശോധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് നിർദേശങ്ങളുമായി വിമാനക്കമ്പനികൾ രംഗത്തെത്തി. വിമാനം ഷെഡ്യൂൾ ചെയ്തു പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളങ്ങളിൽ എത്തണമെന്ന് എയർ ഇന്ത്യ തങ്ങളുടെ യാത്രക്കാർക്ക് നിർദേശം നൽകി. 

Read More

America India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: