/indian-express-malayalam/media/media_files/gYVUWKDtoxPQm0oqlEUP.jpg)
ചിത്രം: എക്സ്/ ഡോ.എസ്. ജയശങ്കർ
ഡൽഹി: കസാക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ, ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചർച്ച നടത്തി. അതിർത്തി പ്രദേശങ്ങളിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങളിൽ ചർച്ച നടത്തിയെന്നും, ഇതിനായി നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെയുള്ള ശ്രമങ്ങൾ ഇരട്ടിപ്പിക്കാൻ ധാരണയിലെത്തിയെന്നും ജയശങ്കർ പറഞ്ഞു.
നിയന്ത്രണ രേഖയെ ബഹുമാനിക്കുകയും അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് എസ്.ജയശങ്കർ എക്സിൽ കുറിച്ചു. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപര്യം എന്നീ മൂന്ന് പരസ്പര ബന്ധങ്ങൾ ഉഭയകക്ഷി ബന്ധത്തെ നയിക്കുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
2020 മെയ് മാസത്തിൽ ഗാൽവാനിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തർക്ക പ്രദേശങ്ങളിൽ ചിലതിൽ നിന്ന് ഇന്ത്യയും ചൈനയും വിട്ടുനിൽക്കുന്നുവെങ്കിലും, നിയന്ത്രണ രേഖയിലെ നിരവധി തർക്കങ്ങൾ ഇനിയും പരിഹരിക്കപ്പെടാനുണ്ട്.
ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നി രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് എസ്‌സിഒ. ഏറ്റവും വലിയ പ്രാദേശിക അന്തർദേശീയ സംഘടനകളിലൊന്നായി ഉയർന്നുവന്ന സ്വാധീനമുള്ള സാമ്പത്തിക, സുരക്ഷാ കൂട്ടായ്മയാണ് എസ്‌സിഒ.
ഉച്ചകോടിയിൽ, നേതാക്കൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സംഘടനയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ബഹുമുഖ സഹകരണത്തിൻ്റെ നിലവിലെ സാഹചര്യവും സാധ്യതകളും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ അവശേഷിക്കുന്ന പ്രദേശങ്ങളെ യുദ്ധരംഗത്തുനിന്നു പിൻവലിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതിൻ്റെ ആവശ്യകതയും ജയശങ്കർ എടുത്തുപറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ പൗരന്മാർ യുദ്ധമേഖലയിൽ റഷ്യൻ സൈന്യത്തിന് വേണ്ടി പോരാടുന്നതിനെ കുറിച്ചും ചർച്ചചെയ്തു.
Read More
- ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരി സുപ്രീം കോടതിയിൽ
- ബിജെപി നേതാവ് എൽ.കെ അദ്വാനി വീണ്ടും ആശുപത്രിയിൽ
- ചമ്പായ് സോറൻ രാജിവെച്ചു; ഝാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ഹേമന്ത് സോറൻ
- മദ്യനയ അഴിമതി; ഡൽഹി ഹൈക്കോടതിയിൽ ജാമ്യം തേടി അരവിന്ദ് കെജ്രിവാൾ
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിയെ സ്ഥലംമാറ്റി
- എൻഡിഎയുടെ വൻ വിജയത്തെ ബ്ലോക്ക് ഔട്ട് ചെയ്യാൻ ശ്രമം, പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് ജനം വിജയിപ്പിച്ചത്: നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.