scorecardresearch

ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം; ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. 'അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ' എന്നതാണ് ഇത്തവണത്തെ യോ​ഗാ ദിനത്തിന് ഐക്യരാഷ്ട്ര സഭ നൽകിയ പ്രമേയം. രാജ്യത്ത് പത്താം അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഉദ്ഘാടനം ചെയ്തു

ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. 'അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ' എന്നതാണ് ഇത്തവണത്തെ യോ​ഗാ ദിനത്തിന് ഐക്യരാഷ്ട്ര സഭ നൽകിയ പ്രമേയം. രാജ്യത്ത് പത്താം അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഉദ്ഘാടനം ചെയ്തു

author-image
WebDesk
New Update
Narendra Modi | Yoga Day

ഇന്ന് രാവിലെ ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് മോദിയുടെ ഔദ്യോഗിക പ്രസംഗവും യോഗാ പ്രദർശനവും നടന്നത്

International Yoga Day 2024 Live Updates: ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. 'അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ' എന്നതാണ് ഇത്തവണത്തെ യോ​ഗാ ദിനത്തിന് ഐക്യരാഷ്ട്ര സഭ നൽകിയ പ്രമേയം. രാജ്യത്ത് പത്താം അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഉദ്ഘാടനം ചെയ്തു.

Advertisment

ഇന്ന് ഇന്ന് രാവിലെ ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് മോദിയുടെ ഔദ്യോഗിക പ്രസംഗവും യോഗാ പ്രദർശനവും നടന്നത്. ലോകത്ത് യോഗയോടുള്ള ആകർഷണവും യോഗ ചെയ്യുന്ന ആളുകളുടെ എണ്ണവും തുടർച്ചയായി വർദ്ധിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

"ഞാൻ വിദേശത്ത് എവിടെ പോയാലും ആരെയൊക്കെ കണ്ടാലും അവർ എന്നോടു കൗതുകത്തോടെ യോഗയെക്കുറിച്ച് ചോദിക്കാറുണ്ട്. യോഗ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുകയാണ്. ആധികാരികമായ യോഗ പഠിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയിലേക്ക് വരുന്നത്. ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. യോഗ ശക്തിയും, നല്ല ആരോഗ്യവും, ക്ഷേമവും വളർത്തുന്നു. ശ്രീനഗറിൽ ഈ വർഷത്തെ പ്രോഗ്രാമിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്," മോദി പ്രസംഗത്തിൽ പറഞ്ഞു.

ദാൽ തടാകത്തിൻ്റെ തീരത്ത് വച്ചുള്ള പ്രധാനമന്ത്രിയുടെ യോഗാഭ്യാസ പ്രകടനം മഴമൂലം ഓഡിറ്റോറിയത്തിന് അകത്തേക്ക് മാറ്റിയിരുന്നു. ഇത് രാജ്യം മുഴുവൻ തത്സമയം സംപ്രഷണം ചെയ്തു. മൂന്നാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമായിരുന്നു ഇത്. മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കേന്ദ്രഭരണ പ്രദേശത്തിലേക്കുള്ള ആദ്യ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് മോദി ജമ്മു കശ്മീരിൽ എത്തിയത്.

Advertisment

ഈ വർഷം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി മോദിയുടെ യാത്ര ഈ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്നത്. 2018 മുതൽ ഇവിടെ നിയമസഭയില്ല. ആ വർഷം ജൂണിൽ, മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ഭരണസഖ്യത്തെ താഴെയിറക്കുകയും ചെയ്തതിനെ തുടർന്ന് ഗവർണർ ഭരണം ഏർപ്പെടുത്തിയിരുന്നു.

Read More

Narendra Modi Yoga

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: