scorecardresearch

Hyderabad Fire Accident: ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; സ്ത്രീകളും കുട്ടികളുമടക്കം 17 പേർക്ക് ദാരുണാന്ത്യം

Hyderabad Fire Accident: ചാർമിനാറിന് സമീപത്തെ ഗുൽസാർ ഹൗസിലാണ് വൻ തീപിടുത്തമുണ്ടായത്

Hyderabad Fire Accident: ചാർമിനാറിന് സമീപത്തെ ഗുൽസാർ ഹൗസിലാണ് വൻ തീപിടുത്തമുണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fire Accident, Hyderabad

Photograph: ( X/@SVishnuReddy)

ഹൈദരാബാദ്: ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിന് തീപിടിച്ച് 17 പേർക്ക് ദാരുണാന്ത്യം. ചാർമിനാറിന് സമീപത്തെ ജനസാന്ദ്രതയുള്ള പ്രദേശമായ ഗുൽസാർ ഹൗസിലാണ് വൻ തീപിടുത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.

Advertisment

ഒമ്പതു പേർ പൊള്ളലേറ്റും, എട്ടുപേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുതിർന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചാർമിനാറിനോട് ചേർന്നുള്ള ഒരു ജ്വല്ലറിയിലാണ് തീപിടുത്തമുണ്ടായത്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.

മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എട്ടു മരണങ്ങൾ സ്ഥിരീകരിച്ചതായി സംഭവസ്ഥലം സന്ദർശിച്ച ശേഷം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി നേരത്തെ അറിയിച്ചിരുന്നു. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. 11-ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. മരണ സംഘ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

Advertisment

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദാരുണ സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായും മോദി എക്സിൽ കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Fire Accident Hyderabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: