scorecardresearch

വാക്കു തെറ്റിച്ച് പാക്കിസ്ഥാൻ; വേണ്ടിവന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേനകൾക്ക് നിർദേശം

ആവശ്യമെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു

ആവശ്യമെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു

author-image
WebDesk
New Update
lalchowk

Photograph: (Express Photo by Shuaib Masoodi)

ഡൽഹി: വെടിനിർത്തൽ അംഗീകരിച്ച് മണിക്കൂറുകൾക്കകം ധാരണ ലംഘിച്ച് പാക്കിസ്ഥാൻ. ശനിയാഴ്ച രാത്രിയോടെ ജമ്മു-കശ്മീരിലെ ശ്രീനഗർ, അനന്ത്‌നാഗ്, രാജസ്ഥാനിലെ ബാർമർ, ഗുജറാത്തിലെ കച്ച് തുടങ്ങി വിവിധ അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ വെടിവയ്പ്പ് നടത്തി. വിവിധ പ്രദേശങ്ങളിൽ ഡ്രോണുകളെത്തിയതായും റിപ്പോർട്ടുണ്ട്.

Advertisment

ഇന്നലെ വൈകുന്നേരം വെടിനിർത്തൽ പ്രഖ്യാപിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, പാകിസ്ഥാന്റെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി രാത്രിയോടെ വീണ്ടും പത്രസമ്മേളനം നടത്തി. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

പാക് പ്രകോപനത്തിന് സായുധ സേന ഉചിതമായ മറുപടി നൽകിയെന്നും വെടിനിർത്തൽ ലംഘനം ഇന്ത്യ വളരെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.

സായുധ സേന ജാഗ്രത പുലർത്തുന്നതായും അന്താരാഷ്ട്ര അതിർത്തിയിലോ നിയന്ത്രണ രേഖയിലോ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ ശക്തമായി നേരിടാൻ സേനകൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിക്രം മിസ്രി പറഞ്ഞു.

Advertisment

രാത്രിയോടെ ശ്രീനഗറിൽ സ്ഫോടനങ്ങളും തുടർച്ചയായ വെടിവയ്പ്പും ഉണ്ടായതായാണ് റിപ്പോർട്ട്. ബദാമിബാഗ് കന്റോൺമെന്റിന് മുകളിലായി ഡ്രോണുകളുടെ ഒരു കൂട്ടം എത്തിയതായും, അനന്ത്നാഗിലും രജൗറിയിലും കനത്ത ഷെല്ലാക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. കച്ചിൽ ഡ്രോണുകൾ എത്തിയിരിക്കുന്നു.

ശനിയാഴ്ച രാത്രിയോടോ ശ്രീനഗറിൽ ഉടനീളം സ്‌ഫോടന ശബ്ദം കേട്ടതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചിരുന്നു. ഉദംപൂരിൽ കനത്ത ഷെല്ലാക്രമണവും ശ്രീനഗറിൽ ഒന്നിലധികം സ്‌ഫോടനങ്ങളും ഉണ്ടായതായി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് സൈറൺ മുഴക്കുകയും വെളിച്ചം അണയ്ക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.

Read More

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: