scorecardresearch

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശ്രീനഗറിൽ സ്‌ഫോടന ശബ്ദം കേട്ടതായി ഒമർ അബ്ദുള്ള

ഉദംപൂരിൽ കനത്ത ഷെല്ലാക്രമണവും ശ്രീനഗറിൽ ഒന്നിലധികം സ്‌ഫോടനങ്ങളും ഉണ്ടായതായി വൃത്തങ്ങൾ അറിയിച്ചു

ഉദംപൂരിൽ കനത്ത ഷെല്ലാക്രമണവും ശ്രീനഗറിൽ ഒന്നിലധികം സ്‌ഫോടനങ്ങളും ഉണ്ടായതായി വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
 Omar Abdullah

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഡൽഹി: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പാക് പ്രകോപനം. ശനിയാഴ്ച രാത്രിയോടോ ശ്രീനഗറിലും ഉദംപൂരിലും സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. രണ്ടു നഗരങ്ങളിലും വൈദ്യുതി മുടങ്ങി. ശ്രീനഗറിൽ സ്‌ഫോടന ശബ്ദം കേൾക്കുകയും സൈറൺ മുഴങ്ങുകയും ചെയ്തു. ശ്രീനഗറിൽ ഉടനീളം സ്‌ഫോടന ശബ്ദം കേട്ടതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു.

Advertisment

ഉദംപൂരിൽ കനത്ത ഷെല്ലാക്രമണവും ശ്രീനഗറിൽ ഒന്നിലധികം സ്‌ഫോടനങ്ങളും ഉണ്ടായതായി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് സൈറൺ മുഴക്കുകയും വെളിച്ചം അണയ്ക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിട്ടുണ്ട്. വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ബ്ലാക്കൗട്ട് നിർദേശം നൽകിയിരിക്കുകയാണ്.

വൈകുന്നേരം 5 മണി മുതൽ വെടിവയ്പ്പും സൈനിക നടപടികളും അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ന് അറിയിച്ചത്. ഇത് ലംഘിച്ചാണ് വീണ്ടും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായിരിക്കുന്നത്.

Advertisment

Read More

Pakistan India Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: