/indian-express-malayalam/media/media_files/2024/10/26/JKpQlXWgaZrRVAtABCyj.jpg)
ചിത്രം: എക്സ്
വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമെന്ന്, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന പ്രിയങ്ക, കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയിയലൂടെ വയനാടിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
ഉരുൾപൊട്ടൽ ദുരന്തം വിതച്ച ചൂരമല, മുണ്ടക്കൈ മേഖലകളിലേക്കു നടത്തിയ യാത്രയിൽ, ധൈര്യവും മനക്കരുത്തും കൊണ്ട് ദുരന്തത്തെ അതിജീവിച്ച ഒരു സമൂഹത്തെ താനിക്ക് കാണാനായെന്ന്, എക്സിൽ പങ്കുവച്ച പോസ്റ്റിൽ പ്രിയങ്ക പറഞ്ഞു.
"ഉരുൾപൊട്ടൽ ഉണ്ടാക്കിയ നാശവും നിങ്ങൾ അനുഭവിച്ച നഷ്ടത്തിൻ്റെ ആഴവും ഞാൻ കണ്ടു. സ്നേഹിച്ച എല്ലാവരെയും നഷ്ടപ്പെട്ട കുട്ടികളെയും, മക്കളെയോർത്ത് സങ്കടപ്പെടുന്ന അമ്മമാരെയും, പ്രകൃതിയുടെ രോഷത്തിൽ ജീവിതം മുഴുവൻ ഒലിച്ചുപോയ കുടുംബങ്ങളെയും ഞാൻ കണ്ടുമുട്ടി.
ദുരന്തത്തിൻ്റെ ഇരുളിലും, എനിക്ക് കാണാനായത് ഒരു സമൂഹമെന്ന നിലയിലുള്ള നിങ്ങളുടെ അപാരമായ ധൈര്യവും മനക്കരുത്തും ആയിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ശക്തിയോടെയാണ് നിങ്ങൾ ഒരുമിച്ച് അണിനിരന്നത്. ഡോക്‌ടർമാർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ, നഴ്‌സുമാർ, വീട്ടമ്മമാർ തുടങ്ങി എല്ലാവരും പരസ്‌പരം സഹായിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്‌തു.
ആരും കുറ്റപ്പെടുത്തുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല. ആർക്കും അത്യാഗ്രഹമോ നിന്ദ്യമായ പെരുമാറ്റമോ ഇല്ല. അതിശക്തമായ ഒരു ദുരന്തത്തിൻ്റെ നിസ്സഹായാവസ്ഥയിലും നിങ്ങൾ സഹകരിച്ച് പരസ്പരം സാന്ത്വനപ്പെടുത്തി. മാനവികതയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയരുകയായിരുന്നു. നിങ്ങളുടെ ധീരമായ പ്രവൃത്തി എന്നെ ആഴത്തിൽ സ്പർശിച്ചു.
തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ, വയനാട്ടിലെ ജനങ്ങളെ പാർലമെൻ്റിൽ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതി ആയാണ് എനിക്ക് തോന്നിയത്. നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനും നിങ്ങളുടെ ജീവിതവും നിങ്ങൾ നേരിടുന്ന വെല്ലുവിളികളും മനസിലാക്കാനുണ്ട്. പരസ്പരം ബഹുമാനിക്കാനും പ്രയാസകരമായ ഘട്ടങ്ങളിൽ പോലും തലയുയർത്തി നിൽക്കാനും സാധിക്കുന്ന ഈ ധീര സമൂഹത്തിൻ്റെ ഭാഗമാകുന്നത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു," പ്രിയങ്ക കുറിച്ചു.
My dear sisters and brothers of Wayanad... pic.twitter.com/eQ2M5U370E
— Priyanka Gandhi Vadra (@priyankagandhi) October 26, 2024
വയനാടിന്റെ കുടുംബം ആകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ച ശേഷം പ്രിയങ്ക പറഞ്ഞിരുന്നു. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്നെ വല്ലാത്തെ സ്പർശിച്ചുവെന്നും, വയനാടിൻറെ കുടുംബമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നുവെന്നും, പ്രിയങ്ക പറഞ്ഞിരുന്നു.
Read More
- മിസൈൽ ആക്രമണങ്ങൾക്കു മറുപടി; ഇറാനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ
- സുശാന്ത് സിങ് രാജ്പുത്തിൻ്റെ മരണം: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌തു സമർപ്പിച്ച അപ്പീൽ തള്ളി സുപ്രീംകോടതി
- ഒഡീഷ തീരത്ത് കനത്ത നാശം വിതച്ച് ദാന ചുഴലിക്കാറ്റ്
- ഇനി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ കാലം: അറിയാം സവിശേഷതകൾ
- കുതിച്ചുയരുന്ന വില; സ്വർണവും വെള്ളിയും സുരക്ഷിത നിക്ഷേപമോ?
- തുർക്കിയിൽ ഭീകരാക്രമണം; മൂന്നു മരണം, 14 പേർക്ക് പരിക്ക്
- ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് വൻ അപകടം
- ജനസംഖ്യ വർധിപ്പിക്കണം; ആന്ധ്രാ, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ആഹ്വാനത്തിന് പിന്നിലെ കാരണം ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.