scorecardresearch

തുർക്കിയിൽ ഭീകരാക്രമണം; മൂന്നു മരണം, 14 പേർക്ക് പരിക്ക്

ആക്രമികൾ സംഭവസ്ഥലത്തു വെടിയേറ്റ് മരിച്ചതായി തുർക്കി ആഭ്യന്തര മന്ത്രി അറിയിച്ചു

ആക്രമികൾ സംഭവസ്ഥലത്തു വെടിയേറ്റ് മരിച്ചതായി തുർക്കി ആഭ്യന്തര മന്ത്രി അറിയിച്ചു

author-image
WebDesk
New Update
Turkey terror attack

ചിത്രം: എക്സ്

അങ്കാര: തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി വിവരം. 14 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമികളായ രണ്ടു പേർ സംഭവസ്ഥലത്തു തന്നെ വെടിയേറ്റ് മരിച്ചതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

Advertisment

തോക്കും ബാക്ക്പാക്കും ധരിച്ച സ്ത്രിയുയെടും പുരുഷന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്ഫോടനവും തുടർന്ന് വെടിയൊച്ചയും കേട്ടതായി സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. തുർക്കിയുടെ തലസ്ഥാനമായ അങ്കാരയിലാണ് ആക്രമണം നടന്നത്.

അങ്കാരയിലെ കഹ്‌റമൻകസാനിലുള്ള 'TUSAS' ഫസിലിറ്റിക്കുനേരെയാണ് ഭീകരാക്രമണം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. 'നിർഭാഗ്യവശാൽ ഞങ്ങൾക്ക് രക്തസാക്ഷികളും പരിക്കേറ്റവരും ഉണ്ട്.' അദ്ദേഹം എക്സിൽ കുറിച്ചു. സ്ഫോടനത്തിൻ്റെയും തുടർന്നുണ്ടായ വെടിവയ്പ്പിൻ്റെയും കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Advertisment

ആക്രമണത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തുർക്കി കൗൺസിലർ തയ്യിപ് എർദോഗനോട് അനുശോചനം രേഖപ്പെടുത്തി. സൈനിക സഖ്യകക്ഷിയായ തുർക്കിക്കൊപ്പം നിൽക്കുമെന്ന് ആക്രമണത്തോട് പ്രതികരിച്ച് നാറ്റോ തലവൻ മാർക്ക് റുട്ടെ ഉറപ്പുനൽകി.

തുർക്കിയിലെ പ്രധാന പ്രതിരോധ, വ്യോമയാന കമ്പനികളിലൊന്നാണ് ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസ്. തുർക്കിയുടെ ആദ്യ ദേശീയ യുദ്ധവിമാനമായ 'KAAN' നിർമ്മിക്കുന്നത് അടക്കമുള്ള സുപ്രധാന പ്രവർത്തനങ്ങളിൽ ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസ് ഭാഗമായിട്ടുണ്ട്.

Read More

Attack Turkey

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: