/indian-express-malayalam/media/media_files/2024/10/21/15gRntlQB5CRLggkahRp.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: ഇന്ത്യൻ വിമാന കമ്പനികളെ ലക്ഷ്യമിട്ട് തുടർച്ചയി ഉണ്ടാകുന്ന ബോംബ് ഭീഷണികൾ തടയാൻ നിയമനിർമ്മാണ നടപടികൾക്കൊരുങ്ങി സർക്കാർ. ഇത്തരം വ്യാജ ബോംബ് ഭീഷണികൾക്ക് ഉത്തരവാദികളായ വ്യക്തികളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ പരിഗണനയിൽ ഉണ്ടെന്ന്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്കു നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. 'വ്യോമയാന സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്താൻ ആലോചിക്കുന്നതായും, 1982ലെ സിവിൽ ഏവിയേഷൻ സുരക്ഷയ്‌ക്കെതിരായ നിയമവിരുദ്ധമായ നിയമങ്ങൾ അടിച്ചമർത്തുന്നതിനുള്ള ഭേദഗതികൾ പരിശോധിക്കുന്നതായും,' ഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത്, മന്ത്രി പറഞ്ഞു.
#WATCH | Delhi: Civil Aviation Minister Ram Mohan Naidu Kinjarapu speaks on recent hoax bomb calls on several domestic and international flights.
— ANI (@ANI) October 21, 2024
He says, "...From the Ministry, we have thought of some legislative action if it is required. We have come to the conclusion that… pic.twitter.com/q0K6MxOgK8
ദിനംപ്രതി വർദ്ധിച്ചുവരുന്ന വ്യാജ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിനായി, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഞായറാഴ്ച, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചു. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. എക്സിലാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാൽ രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചിരുന്നു.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. നേരത്തെ, 6ഇ87 നമ്പർ കോഴിക്കോട്- ദമാം ഇൻഡിഗോ വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെയെല്ലാം നിരവധി വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നുണ്ട്.
Read More
- ഡൽഹി സ്ഫോടനം; പിന്നിൽ ഖലിസ്ഥാൻ ഭീകര സംഘടനയോ? എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്ന് പൊലീസ്
- ജമ്മു കശ്മീരിൽ ഡോക്ടർ അടക്കം ഏഴുപേരെ ഭീകരർ കൊലപ്പെടുത്തി
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി
- ദക്ഷിണേന്ത്യൻ കുടുംബങ്ങൾ രണ്ടിൽ കൂടുതൽ കുട്ടികളെക്കുറിച്ച് ചിന്തിക്കണം:ചന്ദ്രബാബു നായിഡു
- ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് സമീപം പൊട്ടിത്തെറി; അന്വേഷണം ആരംഭിച്ച് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.