scorecardresearch

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ശക്തികേന്ദ്രമായ നാഗ്പൂർ സൗത്ത് വെസ്റ്റിൽനിന്ന് ജനവിധി തേടും

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ശക്തികേന്ദ്രമായ നാഗ്പൂർ സൗത്ത് വെസ്റ്റിൽനിന്ന് ജനവിധി തേടും

author-image
WebDesk
New Update
maharastra election

ചന്ദ്രശേഖർ ബവാൻകുലെ,ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രിജയ ചവാൻ

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ശക്തികേന്ദ്രമായ നാഗ്പൂർ സൗത്ത് വെസ്റ്റിൽനിന്ന് ജനവിധി തേടും.

Advertisment

ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അശോക് ചവാന്റെ മകൾ ശ്രിജയ ചവാൻ ഭോക്കറിലും മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവാൻകുലെ കാംതിയിലും മത്സരിക്കും.

സംസ്ഥാന മന്ത്രിമാരായ ജംനെറിൽ നിന്നുള്ള ഗിരിഷ് മഹാരാജൻ, ബല്ലാർപൂരിൽ നിന്നുള്ള സുധിർ മുൻഗന്തിവാർ, വാന്ദ്രെ വെസ്റ്റിൽ നിന്നുള്ള ആശിഷ് ഷെലാർ, മലബാർ ഹില്ലിൽ നിന്നുള്ള പ്രഭാത് ലോധ, കൊളബയിൽ നിന്നുള്ള രാഹുൽ നർവേക്കർ, സതാരയിൽ നിന്നുള്ള ഛത്രപതി ശിവേന്ദ്ര രാജെ ഭോസ്ലെ എന്നിവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.നവംബർ 20നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുക. 23നാണ് ഫലപ്രഖ്യാപനം.

2019ലെ തിരഞ്ഞെടുപ്പിൽ 105 സീറ്റുകളാണ് ബിജെപി നേടിയത്. ശിവസേന ( ഉദ്ധവ് താക്കറെ- ഏക്‌നാഥ് ഷിൻഡെ വിഭാഗം ഒന്നിച്ച്) 56 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടിയിരുന്നു.

Advertisment

2014-ലെ തിരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. ശിവസേന 63ഉം കോൺഗ്രസ് 42 സീറ്റുകളുമാണ് നേടിയത്.

Read More

Maharashtra Maharashtra Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: