scorecardresearch

ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി; അന്വേഷണം ആരംഭിച്ച് പൊലീസ്

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സ്കൂളിനു സമീപത്തെ കടകളുടെയും, പാർക്കു ചെയ്‌തിരുന്ന കാറുകളുടെയും ചില്ലുകൾ തകർന്നിരുന്നു

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സ്കൂളിനു സമീപത്തെ കടകളുടെയും, പാർക്കു ചെയ്‌തിരുന്ന കാറുകളുടെയും ചില്ലുകൾ തകർന്നിരുന്നു

author-image
WebDesk
New Update
Loud blast near CRPF school Delhi

ചിത്രം: സ്ക്രീൻഗ്രാബ്

ഡൽഹി: ഡൽഹിയിലെ രോഹിണി സെക്ടർ 14ൽ, സ്കൂളിനു സമീപം പൊട്ടിത്തെറി. സിആർപിഎഫ് സ്കൂളിനു സമീപമാണ് വലിയ സ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പൊലീസും ബോംബ് സ്ക്വാഡും സ്കൂളിൽ പരിശോധന നടത്തുകയാണ്.

Advertisment

ഞായറാഴ്ച രാവിലെ സ്കൂൾ പരിസരത്തുനിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി പൊലീസിനു പിസിആർ കോൾ ലഭിച്ചതായി ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് ഉടൻ സ്ഥലത്തെത്തിയതായും, സ്കൂളിന്റെ ഭിത്തികൾ തകർന്ന നിലയിൽ കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സ്കൂളിനു സമീപത്തെ കടകളുടെ ജനൽ ചില്ലുകളും, പാർക്ക് ചെയ്‌തിരുന്ന കാറുകളുടെ ചില്ലുകളും തകർന്നു. അവിധി ദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂളിൽ ജീവനക്കാരോ അധ്യാപകരോ ഉണ്ടായിരുന്നില്ലെന്നും, ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Advertisment

സ്‌ഫോടന കാരണം കണ്ടെത്താനായി, ക്രൈംബ്രാഞ്ച്, ഫോറൻസിക്, ബോംബ് സ്‌ക്വാഡ് സംഘങ്ങൾ പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്തത്തിലാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. പൊട്ടിത്തെറി നടന്ന സ്ഥലത്തുനിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസ് അറിയിച്ചു.

Read More

Blast Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: