scorecardresearch

വായ്പകൾക്ക് അമിത പലിശ; നാല് എൻബിഎഫ്‌സികൾക്ക് വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്

വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്

വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്

author-image
WebDesk
New Update
RBI, Reserve Bank Of India

ഫയൽ ഫൊട്ടോ

ഡൽഹി: വായ്പകൾക്ക് അമിത പലിശ ഈടാക്കുന്നത് ഉൾപ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നാലു പ്രമുഖ എൻബിഎഫ്‌സികൾക്ക് (ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ) വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്.

Advertisment

ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങൾക്കാണ് വിലക്ക്. ഈ സ്ഥാപങ്ങൾക്ക് ഒക്ടോബർ 21 മുതൽ വായ്പ അനുവദിക്കാനോ നൽകാനോ കഴിയില്ല. 

കമ്പനികളുടെ വിലനിർണ്ണയ നയത്തിൽ, അവരുടെ വെയ്റ്റഡ് ആവറേജ് ലെൻഡിംഗ് റേറ്റ് (WALR) കണക്കിലെടുത്ത് നിരീക്ഷിച്ച മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണ് നടപടിയെന്ന് ആർബിഐ പറഞ്ഞു. ഇവ റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഫെയർ പ്രാക്ടീസ് കോഡിന് കീഴിലുള്ള വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അമിത പലിശയ്ക്കു പുറമേ, ഉപഭോക്താക്കളുടെ ഗാർഹിക വരുമാനം വിലയിരുത്തുന്നതിലും, അവരുടെ നിലവിലുള്ള/പ്രതിമാസ മൈക്രോഫിനാൻസ് ലോണുകളുടെ തിരിച്ചടവ് ബാധ്യതകൾ പരിഗണിക്കുന്നതിനുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും കണ്ടെത്തിയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് കമ്പനികളിൽ നിന്ന് സ്ഥിരീകരണം ലഭിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് ആർബിഐ അറിയിച്ചു.

Advertisment

നിയന്ത്രണങ്ങൾ നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനും, നിലവിലുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കളക്ഷനും, റിക്കവറി പ്രക്രിയകളും നടപ്പിലാക്കുന്നതിൽ നിന്നും ഈ സ്ഥാപനങ്ങളെ തടയുന്നില്ലെന്ന് ആർബിഐ വ്യക്തമാക്കി.

Read More

Reserve Bank Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: