/indian-express-malayalam/media/media_files/N1Fsx8KVaT2fBidP2xLQ.jpg)
വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പതിനേഴുകാരനെ അറസ്റ്റ് ചെയ്തിരുന്നു
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി ഉയർത്തിയ സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ. ലണ്ടനിലെയും ജർമനിയിലെയും ഐപി അഡ്രസുകളിൽ നിന്നാണ് വ്യാജ സന്ദേശങ്ങൾ എത്തിയതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ആഭ്യന്തരവും അന്തർദേശീയവുമായ 20-ലധികം ഇന്ത്യൻ വിമാനകമ്പനികൾക്കാണ് ഈ ആഴ്ച വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചത്.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, വ്യാജബോംബ് ഭീഷണികൾ ഉയർത്തിയ എല്ലാ പോസ്റ്റുകളും ജനറേറ്റ് ചെയ്ത ഐപി അഡ്രസുകൾ പങ്കിടാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സാമൂഹ്യ മാധ്യമമായ എക്സിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ അക്കൗണ്ടുകളും നിർജീവമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
''ഞങ്ങൾക്ക് പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചു. മൂന്ന് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ് പോസ്റ്റുകൾ ഉണ്ടാക്കിയതെന്ന് അവർ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ മൂന്ന് ഹാൻഡിലുകളിൽ, രണ്ടെണ്ണത്തിന്റെ ഐപി അഡ്രസുകൾ അവർ കണ്ടെത്തി. ലണ്ടനിൽ നിന്നും ഡച്ച്ലാൻഡിൽ നിന്നുമുള്ള രണ്ട് പൊതു ഐപികൾ ആണവ. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് അല്ലെങ്കിൽ വിപിഎൻ ഉപയോഗിച്ച ശേഷമാണ് അവർ ട്വീറ്റുകൾ പങ്കുവെച്ചത്. മറ്റൊരു ഹാൻഡിലിന്റെ വിശദാംശങ്ങൾക്കായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്"- രഹസ്യാനേഷ്വണ വിഭാഗത്തിലെ ഒരു ഉറവിടം വ്യക്തമാക്കി.
വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് സ്വദേശിയായ പതിനേഴുകാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് പകരം വീട്ടാൻ അയാളുടെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കി കൗമാരക്കാരൻ ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു.അതേസമയം, ഇന്ത്യൻ വിമാനങ്ങൾക്ക് അടിക്കടി ഉണ്ടാകുന്ന ബോംബ് ഭീഷണി സംബന്ധിച്ച് പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
Read More
- ഹമാസ് തലവൻ യഹ്യ സിൽവാർ കൊല്ലപ്പെട്ടെന്ന് സൂചന
- ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും, ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്
- പറന്ന് ഉയരാനാകാതെ ഇന്ത്യൻ വിമാനങ്ങൾ; മൂന്നു ദിവസത്തിനിടെ 18 ബോംബ് ഭീഷണി
- ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം കാനഡയിൽ അടയന്തിരമായി താഴെയിറക്കി
- രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us