scorecardresearch

ഹമാസ് തലവൻ യഹ്യ സിൽവാർ കൊല്ലപ്പെട്ടു

കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹ്യ സിൻവർ ഹമാസ് തലവൻ ആയത്

കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹ്യ സിൻവർ ഹമാസ് തലവൻ ആയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
yahya silver

യഹ്യ സിൽവാർ കൊല്ലപ്പെട്ടെന്ന് സൂചന (ഫൊട്ടൊ കടപ്പാട്-എക്സ്)

ഗാസ: ഹമാസ് തലവൻ യഹ്യ സിൻവാറെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹ്യ സിൻവറാണന്നാണ് ഇസ്രായേൽ സൈന്യത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്ഥിതികരിക്കാനാകുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. 

Advertisment

അതേസമയം, സിൻവാർ മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് അംഗങ്ങളെ ഉദ്ദരിച്ചുകൊണ്ട് റോയിട്ടേഴ്സ്് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിലെ മാധ്യമങ്ങളായ കെഎഎൻ, എൻ 12 ന്യൂസ് എന്നിവയും സിൻവാർ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹ്യ സിൻവർ ഹമാസ് തലവൻ ആയത്. മാസങ്ങൾ കഴിയുന്നതിനിടെയാണ് കൊല്ലപ്പെട്ടുവെന്ന സംശയവും പുറത്തുവരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമങ്ങളുടെ മുഖ്യ സൂത്രധാരൻ യഹ്യ സിൽവാറായിരുന്നു. 

അതേസമയം, തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കംഅഞ്ച് പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തെ തുടർന്നുള്ള ദുരിതങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നേതൃത്വത്തിൽ യോഗം നടക്കുമ്പോളായിരുന്നു വ്യോമാക്രമണം. 

Advertisment

ഇസ്രയേലിൻറെ ബോംബിംഗിൽ നബാത്തിയ മുനിസിപ്പൽ കെട്ടിടം തകർന്നു. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്. പ്രദേശത്ത് തകർന്ന കെട്ടിടങ്ങൾക്ക് ഇടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

Read More

isreal hamas Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: