/indian-express-malayalam/media/media_files/2024/10/18/YpXVscOFzYzpvtoqkaNP.jpg)
ചിത്രം: എക്സ്
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് ജാമ്യം. 4.8 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി റൂസ് അവന്യൂ കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.
മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെ ആശ്രയിച്ചായിരുന്നു പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ജാമ്യം അവുനദിച്ചത്.
#WATCH | Delhi's Rouse Avenue court allows the bail plea of former Delhi Minister Satyendar Jain in the money laundering case.
— ANI (@ANI) October 18, 2024
He was arrested in May 2022 in this case.
(Earlier visuals from court) pic.twitter.com/PaU6u7628v
2022 മേയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത സത്യേന്ദർ ജെയിൻ, 18 മാസത്തിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു. ദീർഘകാലം ജയിൽവാസം അനുഭവിച്ചതു കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളുമായി ബന്ധപ്പെടരുതെന്നും, വിചാരണയെ സ്വാധീനിക്കരുതെന്നും, ഇന്ത്യക്കു പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതി നിർദേശിച്ചു.
നേരത്തെ, അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ജെയിനെതിരെ
സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1.47 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു ആരോപണം. പിന്നീട്, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ജെയിനും ബന്ധുക്കൾക്കും പങ്കുണ്ടെന്ന് ആരോപിച്ച് നാല് കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
Read More
- വായ്പകൾക്ക് അമിത പലിശ; നാല് എൻബിഎഫ്സികൾക്ക് വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്
- സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനെതിരായ ഹർജി തീർപ്പാക്കി സുപ്രീം കോടതി
- വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസ് യൂറോപ്പിൽ
- ഹമാസ് തലവൻ യഹ്യ സിൽവാർ കൊല്ലപ്പെട്ടെന്ന് സൂചന
- ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും, ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്
- പറന്ന് ഉയരാനാകാതെ ഇന്ത്യൻ വിമാനങ്ങൾ; മൂന്നു ദിവസത്തിനിടെ 18 ബോംബ് ഭീഷണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.