/indian-express-malayalam/media/media_files/Qggq3pWNom5eNUWMvkgZ.jpg)
ഫയൽ ഫൊട്ടോ
ടെൽ അവീവ്: വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വ്യാപക മരണം. ഗാസ പട്ടണമായ ബെയ്ത് ലാഹിയയിലെ വീടുകൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം തവണ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം.
അതേസമയം, സംഭവത്തെ കുറിച്ച് ഹാമാസ് മീഡിയ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകൾ അതിശയോക്തിപരമാണെന്ന് പ്രഥമിക പരിശോധനയിൽ സൂചന ലഭിച്ചതായി, ഐഡിഎഫ് അറിയിച്ചു. ഇസ്രായേൽ സൈന്യത്തിന് ലഭ്യമായ വിവരവുമായി കണക്കുകൾ പൊരുത്തപ്പെടുന്നില്ലെന്നും, ഐഡിഎഫ് അറിയിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സിസേറിയയിലെ സ്വകാര്യ വസതി ലക്ഷ്യമാക്കി ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെ തെക്കൻ ബെയ്‌റൂട്ടിലും ഇസ്രായേൽ ആക്രമണം നടത്തി. ഹിസ്ബുല്ല ആയുധ കേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഡ്രോൺ ആക്രമണങ്ങളെ പരാമർശിച്ച് നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 'ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടിവരുമെന്നായിരുന്നു നെതന്യാഹുവിന്റെ താക്കീത്.
ബന്ദികളെ ഹമാസ് തിരിച്ചയക്കുകയും സായുധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആളപയം ഇല്ല. ആക്രമണ സമയത്ത് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
Read More
- 24 മണിക്കൂറിനിടെ രണ്ടു വിമാനങ്ങൾക്ക് ബോംബ് ഭീഷണി
- ബ്രിക്സ് ഉച്ചകോടിക്കായി മോദി റഷ്യയിലേക്ക്, ഷി ജിൻപിങ് പങ്കെടുക്കുമെന്ന് ചൈന
- കള്ളപ്പണം വെളുപ്പിക്കൽ കേസ്: മുൻമന്ത്രി സത്യേന്ദ്ര ജെയിന് ജാമ്യം
- വായ്പകൾക്ക് അമിത പലിശ; നാല് എൻബിഎഫ്സികൾക്ക് വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്
- സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനെതിരായ ഹർജി തീർപ്പാക്കി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.