/indian-express-malayalam/media/media_files/uploads/2017/02/army-7591.jpg)
ഫയൽ ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഒരു ഇൻഫ്രാസ്ട്രക്ചർ കമ്പനിയിലെ ഏഴ് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ ഡോക്ടറാണ്. ആക്രമണത്തിൽ അഞ്ച് ജീവനക്കാർക്കും പരുക്കേറ്റു. നിർമ്മാണ തൊഴിലാളികൾക്ക് നേരെ താഴ്‌വരയിൽ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തീവ്രവാദികളുടെ സാന്നിധ്യം തീരെ കുറവായ പ്രദേശത്താണ് ആക്രമണം നടന്നത്.
ശ്രീനഗർ-സോനാമാർഗ് റോഡിൽ ഗഗൻഗീറിന് സമീപം ഇസഡ്-മോർഗ് തുരങ്കം നിർമ്മിക്കുന്ന കൺസ്ട്രക്ഷൻ കമ്പനി തങ്ങളുടെ തൊഴിലാളികൾക്കായി ഒരുക്കിയ ക്യാമ്പിനുനേരെ ഞായറാഴ്ച വൈകുന്നേരമാണ് തീവ്രവാദികളെന്ന് സംശയിക്കുന്നവർ വെടിവച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണം നടക്കുമ്പോൾ തൊഴിലാളികൾ അത്താഴം കഴിക്കുകയായിരുന്നു.
രണ്ട് പേർ വന്ന് വൈദ്യുതി വിഛ്ഛേദിച്ചശേഷം ക്യാമ്പിനുനേരെ വെടിവച്ചുവെന്നാണ് പരുക്കേറ്റ തൊഴിലാളികൾ പറഞ്ഞതെന്ന് ജമ്മു കശ്മീർ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ടവർ ബിഹാർ, മധ്യപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. സെൻട്രൽ കശ്മീരിലെ ബുദ്ഗാം സ്വദേശിയാണ് കൊല്ലപ്പെട്ട ഡോക്ടർ. പരുക്കേറ്റ അഞ്ച് തൊഴിലാളികളിൽ രണ്ട് പേർ കശ്മീരിൽ നിന്നുള്ളവരും രണ്ട് ജമ്മുവിൽ നിന്നുള്ളവരും ഒരാൾ ബിഹാറിൽ നിന്നുള്ളയാളുമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ സ്‌കിംസിലേക്ക് മാറ്റി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ ആക്രമണത്തെ അപലപിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.