scorecardresearch

ജനസംഖ്യ വർധിപ്പിക്കണം; ആന്ധ്രാ, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ ആഹ്വാനത്തിന് പിന്നിലെ കാരണം ഇതാണ്

2050-ഓടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനന നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

2050-ഓടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനന നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

author-image
WebDesk
New Update
population

2050-ഓടെ അഞ്ചിൽ ഒരാൾക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ടാകും

ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനനനിരക്ക് കുറയുന്നതിലും പ്രായമുള്ളവരുടെ ജനസംഖ്യ വർധിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇതേ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Advertisment

2050-ഓടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ  ജനന നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ വന്നാൽ മണ്ഡല പുനനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സമ്മർദ ശക്തി കുറയ്ക്കും. ജനനിരക്ക് വർധിപ്പിക്കണമെന്ന് ആഹ്വാനവുമായി രണ്ട്  മുഖ്യമന്ത്രിമാർ രംഗത്തെത്തിയതിന്റെ കാരണവും ഇതാണ്. 

പ്രശ്‌നം കുടുതൽ കേരളത്തിൽ

ജനനനിരക്ക് കുറയുന്നതിനാൽ ഒരു രാജ്യമെന്ന് നിലയ്ക്ക് ഇന്ത്യയ്ക്ക് പ്രായമാവുകയാണ്. 2050-ഓടെ അഞ്ചിൽ ഒരാൾക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടും (യുഎൻഎഫ്പിഎ) ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസും (ഐഐപിഎസ്) തയ്യാറാക്കിയ ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023 അനുസരിച്ച്, ആന്ധ്ര, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലെ പ്രായമായ ജനസംഖ്യ ഉത്തേരന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണ്.

Advertisment

കേരളത്തിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. കേരളത്തിൽ, ജനസംഖ്യയിലെ പ്രായമായവരുടെ എണ്ണം 2021-ൽ 16.5 ശതമാനം ആയിരുന്നത് 2036-ൽ 22.8 ശതമാനമാകും. തമിഴ്നാട്ടിൽ 13.7 ശതമാനത്തിൽ നിന്ന് 20.8 ശതമാനം വരെയും ആന്ധ്രയിൽ 12.3ശതമാനത്തിൽ നിന്ന് 19 ശതമാനം വരെയും വർധിക്കും. കർണാടകയിലെ പ്രായമായവരുടെ ജനസംഖ 11.5  ശതമാനത്തിൽ നിന്ന് 17.2 ശതമാനമായും തെലങ്കാനയിൽ 11 ശതമാനത്തിൽ നിന്ന് 17.1 ശതമാനമായും വർധിക്കും.  

ഉത്തരേന്ത്യയിൽ സ്ഥിതി മെച്ചം

റിപ്പോർട്ടനനുസരിച്ച് ഉത്തര, മധ്യ, വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിൽ ജനനനിരക്ക് വർധിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.2036 ഓടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 100 കുട്ടികൾക്ക് 62 പ്രായമവായവർ എന്ന അനുപാതത്തിലായിരിക്കും കണക്കുകൾ. എന്നാലിത് ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 100 കുട്ടികൾക്ക് 38.9 വൃദ്ധർ എന്നതായിരിക്കും.ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഈ കണക്ക് ഇതിലും കുറവായിരിക്കും. 100 കുട്ടികൾക്ക് 27.8 വൃദ്ധർ എന്നതായിരിക്കും അനുപാതം. 

pop1പ്രായമാകുന്ന ജനസംഖ്യയെക്കുറിച്ചുള്ള ആശങ്കകൾ യഥാർത്ഥമാണെന്ന് മുംബൈ ഐഐപിഎസിലെ ഡെമോഗ്രാഫിക്സ് വിഭാഗത്തിലെ അധ്യാപകൻ പ്രൊഫ ശ്രീനിവാസ് ഗോലി പറഞ്ഞു.

"ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനനനിരക്ക് വികസിത രാജ്യങ്ങളുടെ ഫെർട്ടിലിറ്റി ലെവലിൽ എത്തിയിരിക്കുന്നു. ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണം വളരെ വേഗത്തിലാക്കിയതാണ് പ്രശ്‌നത്തിന് കാരണം. ഫ്രാൻസ് 285 വർഷമെടുത്തും ഇംഗ്ലണ്ട് 225 വർഷമെടുത്തും നടപ്പാക്കിയ ജനസംഖ്യാ നിയന്ത്രണം ഇന്ത്യ 45 വർഷംകൊണ്ട് നടപ്പാക്കി. ഇതാണ് നിലവിലെ പ്രശ്‌നത്തിന് കാരണം"-ശ്രീനിവാസ് ഗോലി പറഞ്ഞു

ആശ്രിത അനുപാതം വർധിക്കുന്നു

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശ്രിത അനുപാതം കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒരു രാജ്യത്തിന് പുരോഗതി ഉണ്ടാകണമെങ്കിൽ ആശ്രിത ജനസംഖ്യ കുറവും തൊഴിൽ പ്രായത്തിലുള്ളവരുടെ ജനസംഖ്യ കുടുതലും ആയിരിക്കണം.

ആശ്രിത അനുപാതം 15-ൽ താഴെയാണെങ്കിൽ മാത്രം ആ രാജ്യത്ത് കൃത്യമായ പുരോഗതി ഉണ്ടാകു. 2021-ലെ കണക്കുകൾ പ്രകാരം ആന്ധ്രപ്രദേശിൽ മാത്രം, ആശ്രിത അനുപാതം 18 ആണ് . 

മണ്ഡലങ്ങൾ കുറയും

ജനനനിരക്ക് കുറയുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്‌സഭാ, നിയമസഭ സീറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകും.നിലവിൽ ജനസംഖ്യാനുപാതികമായാണ് നിയോജക മണ്ഡലങ്ങളുടെ അതിരുകളും എണ്ണവും തീരുമാനിക്കുന്നത്. 

ജനനനിരക്ക് കുറയുകയാണെങ്കിൽ  ആന്ധ്രാപ്രദേശിലെ പാർലമെന്റ് സീറ്റുകളുടെ എണ്ണം 25-ൽ നിന്ന് 20 ആയും കർണാടകയിൽ 28-ൽ നിന്ന് 26 ആയും കേരളത്തിൽ 20-ൽ നിന്ന് 14 സീറ്റുകളായും തമിഴ്‌നാട്ടിൽ 39-ൽ നിന്ന് 30 ആയും തെലങ്കാനയിൽ 39-ൽ നിന്ന് 30 ആയും കുറയും.

എന്നാൽ ഉയർന്ന ജനസംഖ്യയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വർധിക്കുന്നതിനും കാരണമാകും. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ശക്തി ഗണ്യമായി കുറയും. 

Read More

Population Mk Stalin Chandrababu Naidu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: