scorecardresearch

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണ; സംയുക്ത പട്രോളിങ് പുനഃരാരംഭിക്കും

സേനാപിന്മാറ്റത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു

സേനാപിന്മാറ്റത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു

author-image
WebDesk
New Update
India China Border, Army, Military

ഫയൽ ഫൊട്ടോ

ഡൽഹി: നാലര വർഷങ്ങൾക്കു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നിയന്ത്രണ രേഖയിലെ അതിർത്തി തർക്കങ്ങളിൽ ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. നിയന്ത്രണ രേഖയിൽ സംയുക്ത പട്രോളിങ് പുനഃരാരംഭിക്കുമെന്നും, അദ്ദേഹം അറിയിച്ചു. സേനാപിന്മാറ്റത്തില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.

Advertisment

ഇന്ത്യ-ചൈന നയതന്ത്ര, സൈനിക ചർച്ചകൾ വിവിധ വേദികളിൽ പരസ്പരം അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും, കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചർച്ചകളുടെ ഫലമായി ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തെ നിയന്ത്രണരേഖയിൽ പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ധാരണയിലെത്തിയതായും, അദ്ദേഹം പറഞ്ഞു. 

ഇത് സേനാ പിന്മാറ്റത്തിലേക്കും 2020ൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്കും ക്രമേണ നയിക്കുമെന്നും, വിക്രം മിസ്രി പറഞ്ഞു. 2020ൽ ഗാൽവൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയും, ചൈനയും പട്രോളിങ് നിർത്തിവയ്ക്കുകയായിരുന്നു. ഗാൽവൻ സംഘർഷത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും, നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തിരുന്നു.

Advertisment

ബ്രിക്‌സ് ഉച്ചകോടിക്ക് നടക്കാനിരിക്കെയാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലാണ് ഉച്ചകോടി നടക്കുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ചിൻ പിങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. എന്നാൽ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ലാ.

Read More

China India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: