/indian-express-malayalam/media/media_files/2024/10/22/gxBFkHR5B4odlMgLZkLG.jpg)
ബെംഗളൂരുവിൽ നിർമാണത്തിലിരിക്കെ തകർന്ന് വീണ കെട്ടിടം (ഫൊട്ടൊ കടപ്പാട്-എക്‌സ്)
ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്ന് വീണ് വൻ അപകടം. പതിനഞ്ച് തൊഴിലാളികൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ചൊവ്വാഴ്ച വൈകീട്ടോടെ ഈസ്റ്റ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലാണ് സംഭവം.
ആറ് നിലയുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഫയർ ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടം തകർന്നുവീഴുന്നതു കണ്ട് ഓടിമാറിയ തൊഴിലാളിയാണ് കെട്ടിടത്തിനുള്ളിൽ നിരവധി തൊഴിലാളികളുണ്ടെന്ന വിവരം അധികൃതരെ അറിയിച്ചത്.
ബെംഗളൂരു നഗരത്തിലടക്കം വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ യെലഹങ്ക, വിദ്യാരണ്യപുര എന്നിവിടങ്ങളിലെ വീടുകളും റോഡുകളും വെള്ളത്തിലായി.
അതിശക്തമായ മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം ആണെന്ന സംശയമുണ്ട്. രണ്ട് ദിവസം കൂടി ബെംഗളൂരുവിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
Read More
- ജനസംഖ്യ വർധിപ്പിക്കണം; ആന്ധ്രാ, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ആഹ്വാനത്തിന് പിന്നിലെ കാരണം ഇതാണ്
- 2002 നും 2018 നും ഇടയിൽ യുഎസ് കൈമാറിയത് 11 കുറ്റവാളികളെ, നിരസിച്ച ഇന്ത്യൻ അപേക്ഷകളിൽ ഹെഡ്ലിയും ആൻഡേഴ്സണും
- ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണ; സംയുക്ത പട്രോളിങ് പുനഃരാരംഭിക്കും
- വിമാനങ്ങളിലെ ബോംബ് ഭീഷണി; നടപടി കടുപ്പിച്ച് കേന്ദ്രം; നോ ഫ്ലൈ ലിസ്റ്റ് പരിഗണനയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.