scorecardresearch

മിസൈൽ ആക്രമണങ്ങൾക്കു മറുപടി; ഇറാനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് 26 ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം

ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് 26 ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം

author-image
WebDesk
New Update
Israel airstrikes, Iran

ചിത്രം: എക്സ് (FiorellaIsabelM)

ടെഹ്‌റാൻ: ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തി​ ഇസ്രയേൽ. ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായാണ് ശനിയാഴ്ച പുലർച്ചെ ആക്രമണം ഉണ്ടായത്. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപം ഉഗ്രസ്ഫോടനമുണ്ടായതായാണ് വിവരം.

Advertisment

ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് 26 ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം ഉണ്ടാകുന്നത്. "ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കൃത്യമായ ആക്രമണം" എന്ന് ഇസ്രായേൽ സൈന്യം ആക്രമണത്തെ വിശേഷിപ്പിച്ചു. നിരവധി കെട്ടിടങ്ങൾക്കു കേടുപാടു സംഭവിച്ചതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. "മറ്റേതു പരമാധികാര രാജ്യത്തെയും പോലെ, തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന്,' ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാൻ തയാറാണെന്നും ഇസ്രയേൽ അറിയിച്ചു.

Advertisment

ഒക്ടോബർ ഒന്നിനാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. .ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ രീതിയിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ നിരവധി വീടുകൾക്കും വ്യോമ താവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും, ദശലക്ഷക്കണക്കിന് പൗരന്മാരെ ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചിരുന്നു.

Read More

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: