/indian-express-malayalam/media/media_files/2024/10/24/JjCVLefWEsGy3SOyaKqV.jpg)
വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ഉൾവശം (എക്‌സ്പ്രസ് ഫൊട്ടൊ)
ചെന്നൈ: ഇനി കിടന്നുറങ്ങി വന്ദേഭാരതിൽ യാത്രചെയ്യാം. ദീർഘദൂര, രാത്രി യാത്രകളെ മുൻ നിർത്തി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ റെയിൽവേ അവതരിപ്പിക്കുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിൽ ഇറക്കാൻ ആണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർവണ്ടിയാണിത്.
ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ആണ് നിർമിച്ചത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനാണ് കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ ഇപ്പോഴുള്ളത്.
പ്രത്യേകതകൾ
സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടാണ് കംപാർട്ട്‌മെന്റുകൾ നിർമിച്ചിരിക്കുന്നത്. ആകെ പതിനാറ് കോച്ചുകൾ. അതിൽ 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയറും ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ചും ഉണ്ട്.
പ്രത്യേക ലൈറ്റിങ് സംവിധാനവും കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വാതിലുകൾ, പബ്ലിക്ക് അനൗൺസ്‌മെന്റ് സിസ്റ്റം. ഫസ്റ്റ്ക്ലാസ് എസി കാറിൽ ചൂടുവെള്ളവും തുടങ്ങി യൂറോപിലെ ട്രെയിനുകളോട് കിടപിടിക്കുന്നതാണ് നമ്മുടെ വന്ദേഭാരത്.
🚨 Vande Bharat sleeper train will be ready by January 15, 2025. pic.twitter.com/S4ZYOmRICC
— Indian Tech & Infra (@IndianTechGuide) October 24, 2024
ഒൻപത് മാസമെടുത്താണ് പുതിയ വന്ദേഭാരത് നിർമിച്ചത്. ചെലവായത് 68 കോടി രൂപയും. മെച്ചപ്പെട്ട സുരക്ഷാ സംവിധാനത്തോടെ സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നവയാകും പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെന്ന് റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Read More
- കുതിച്ചുയരുന്ന വില; സ്വർണവും വെള്ളിയും സുരക്ഷിത നിക്ഷേപമോ?
- തുർക്കിയിൽ ഭീകരാക്രമണം; മൂന്നു മരണം, 14 പേർക്ക് പരിക്ക്
- ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് വൻ അപകടം
- ജനസംഖ്യ വർധിപ്പിക്കണം; ആന്ധ്രാ, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ആഹ്വാനത്തിന് പിന്നിലെ കാരണം ഇതാണ്
- 2002 നും 2018 നും ഇടയിൽ യുഎസ് കൈമാറിയത് 11 കുറ്റവാളികളെ, നിരസിച്ച ഇന്ത്യൻ അപേക്ഷകളിൽ ഹെഡ്ലിയും ആൻഡേഴ്സണും
- ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണ; സംയുക്ത പട്രോളിങ് പുനഃരാരംഭിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.