scorecardresearch

സുശാന്ത് സിങ് രാജ്പുത്തിൻ്റെ മരണം: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീൽ തള്ളി സുപ്രീംകോടതി

പ്രതികളിൽ ഒരാൾ ഉന്നത വ്യക്തിയായതുകൊണ്ട് മാത്രമാണ് ഹർജി ഫയൽ ചെയ്തതെന്ന് കോടതി വിമർശിച്ചു

പ്രതികളിൽ ഒരാൾ ഉന്നത വ്യക്തിയായതുകൊണ്ട് മാത്രമാണ് ഹർജി ഫയൽ ചെയ്തതെന്ന് കോടതി വിമർശിച്ചു

author-image
WebDesk
New Update
Sushant Singh Rajput death

സുശാന്ത് സിങ് രാജ്പുത്, റിയ ചക്രവർത്തി

ഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവർക്കെതിരെ പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലറുകൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീലുകളാണ് സുപ്രീം കോടതി വെള്ളിയാഴ്ച തള്ളിയത്.

Advertisment

2020 ഓഗസ്റ്റിൽ പുറപ്പെടുവിച്ച സർക്കുലറുകൾ 2024 ഫെബ്രുവരിയിലാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. ഈ ഉത്തരവ് ചോദ്യംചെയ്ത് മഹാരാഷ്ട്ര സർക്കാരും സിബിഐയും ബ്യൂറോ ഓഫ് ഇമിഗ്രേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വാദം കേട്ട ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ രണ്ടംഗം ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജി കാര്യഗൗരവമില്ലാത്തത് ആണെന്നും പ്രതികളിൽ ഒരാൾ ഉന്നത വ്യക്തിയായതിനാൽ മാത്രമാണ് ഹർജി ഫയൽ ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

2020 ജൂൺ 14നാണ് മുംബൈ ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തി. അന്വേഷണം മുന്നോട്ടു പോവുന്തോറും ഏറെ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്നുകേസുമെല്ലാം വിവാദത്തിനു കാരണമായി.

Advertisment

പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദിൽ' എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന 'പവിത്ര റിഷ്ത' എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി. 'കൈ പോ ചെ' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി.

Read More

Supreme Court Sushant Singh Rajput

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: