scorecardresearch

Jammu Kashmir Terror Attack: ഭീകരർക്ക് ഇന്ത്യയുടെ മറുപടി; പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു

Pahalgam Terror Attack: പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാണ്

Pahalgam Terror Attack: പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാണ്

author-image
WebDesk
New Update
pahalagal2

പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു

Jammukashmir Terrorist Attack: ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രാദേശിക ഭീകരർക്കെതിരെ വീണ്ടും നടപടി. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് ഭീകരരുടെ വീടുകൾ തകർത്തു. പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാണ്.അതിർത്തിയിലടക്കം ജാഗ്രത നിർദ്ദേശം തുടരുകയാണ്.

Advertisment

അതേസമയം, പാക്കിസ്ഥാൻറെ പിടിയിലായ ബി.എസ്.എഫ്. ജവാന്റെ മോചനത്തിനായുള്ള ഇടപെടലുകൾ തുടരുന്നു. സുരക്ഷിതമായി ബി.എസ്.എഫ്. ജവാനെ തിരികെ എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ജമ്മു കാശ്മീരിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതമാണ്.

ഇതിനോടകം സ്വീകരിച്ച സൈനിക നടപടികളെക്കുറിച്ചും അതിർത്തിയിൽ വെടിനിറത്തിൽ കരാർ ലംഘിക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ശ്രീനഗറിൽ എത്തിയ കരസേനാ മേധാവിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രതിരോധ മേഖലയിൽ അടക്കം പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുന്നതിനുള്ള നീക്കങ്ങളും കരസേനാ മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. അതിനിടെ ജമ്മുകശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റിങ് നടത്തുന്നത് സൈന്യത്തിന്റെ പരിഗണനയിലാണ്. 

അതേസമയം, പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി.ആർ പാട്ടീൽ. സിന്ധുനദീജല കരാർ മരവിപ്പിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാക്കിസ്ഥാന് നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീർഘകാല നടപടികൾ ഇതിനായി സ്വീകരിക്കുമെന്നും സി.ആർ.പാട്ടീൽ മധ്യമങ്ങളോട് വ്യക്തമാക്കി. 

Advertisment

സിന്ധു നദീജല കരാർ മരവിപ്പിച്ചതിന്റെ തുടർനടപടികൾ ആലോചിക്കാനായി അമിത് ഷായുടെ വസിതിയിൽ ചേർന്ന യോഗത്തിൽ ജലവകുപ്പ് മന്ത്രി സി ആർ പാട്ടീലിനെക്കൂടാതെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്തിരുന്നു.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: