scorecardresearch

പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിയെ ക്യാമ്പസിൽ വച്ച് തല്ലിക്കൊന്നു; പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം, വീഡിയോ

സുൽത്താൻഗഞ്ചിലെ പ്രമുഖ ലോ കോളേജായ ബി.എൻ കോളേജിൽ വച്ചാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ നഗരത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

സുൽത്താൻഗഞ്ചിലെ പ്രമുഖ ലോ കോളേജായ ബി.എൻ കോളേജിൽ വച്ചാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ നഗരത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Harsh Raj | Patna college student | beaten to death

ബി.എൻ. കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായ ഹർഷ് രാജാണ് പരീക്ഷ എഴുതാനെത്തിയത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

പാറ്റ്ന: ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ പരീക്ഷയെഴുതാനെത്തിയ ഇരുപത്തിരണ്ടുകാരനായ വിദ്യാർത്ഥിയെ 15ഓളം വരുന്ന അജ്ഞാത സംഘം മൃഗീയമായി തല്ലിക്കൊന്നു. സുൽത്താൻഗഞ്ചിലെ പ്രമുഖ ലോ കോളേജായ ബി.എൻ കോളേജിൽ വച്ചാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ നഗരത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Advertisment

ബി.എൻ. കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായ ഹർഷ് രാജാണ് പരീക്ഷ എഴുതാനെത്തിയത്. മുഖം മറച്ചെത്തിയ 10-15 പേരാണ് വടിയും കല്ലുകളുമായെത്തി യുവാവിനെ ആക്രമിച്ചത്. ഇതിന് പിന്നാലെ സഹപാഠികൾ ചേർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സിറ്റി (ഈസ്റ്റ്) എസ്.പി ഭരത് സോണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Advertisment

"ഞങ്ങൾ ആളുകളെ ചോദ്യം ചെയ്യുകയാണ്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തുണ്ട്. ഞങ്ങളുടെ ടെക്‌നിക്കൽ ടീമും സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സിറ്റി എ.എസ്.പിയും കേസ് അന്വേഷിക്കുന്നുണ്ട്. കാമ്പസ് ഓഡിറ്റോറിയത്തിന് അകത്ത് വച്ചാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമല്ല. എങ്കിലും അവിടെ ഉണ്ടായിരുന്നവർ പകർത്തിയ വീഡിയോകൾ പൊലീസ് പരിശോധിച്ചു വരികയാണ്," എസ്.പി പറഞ്ഞു.

കൊലപാതകത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ലെന്ന് എസ്.പി കൂട്ടിച്ചേർത്തു. “എന്നാൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായത്തിൽ കൊല്ലപ്പെട്ട ഹർഷ് രാജ് സാമൂഹികമായി സജീവമായിരുന്നു. കഴിഞ്ഞ ദസറയിൽ അദ്ദേഹം സംഘടിപ്പിച്ച കോളേജ് ഫെസ്റ്റിൽ തർക്കമുണ്ടായിരുന്നു. കുറ്റകൃത്യത്തെ ഇതുമായി ബന്ധപ്പെടുത്താമെന്നാണ് അവർ പറയുന്നത്. ഞങ്ങൾ മറ്റു കാര്യങ്ങളും അന്വേഷിക്കുകയാണ്,” ഹർഷ് ആ സമയത്ത് ആരുമായി തർക്കത്തിലേർപ്പെട്ടു എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വടികൾ കൂടാതെ ഇഷ്ടിക ഉപയോഗിച്ചും യുവാവിനെ അക്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചതായി എസ്.പി പറഞ്ഞു.

Read More

Patna Beaten To Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: