scorecardresearch

ഗ്യാൻവാപി കേസിൽ 6 മാസത്തിനകം വാദം പൂർത്തിയാക്കണം; മുസ്ലിം പള്ളി കമ്മിറ്റികളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും സമർപ്പിച്ച അഞ്ച് ഹർജികളാണ് അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്. ആരാധനാലയ സംരക്ഷണ നിയമം സിവിൽ കേസുകൾക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും സമർപ്പിച്ച അഞ്ച് ഹർജികളാണ് അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്. ആരാധനാലയ സംരക്ഷണ നിയമം സിവിൽ കേസുകൾക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

author-image
WebDesk
New Update
Gyanvapi Mosque, BJP

ഫയൽ ചിത്രം

അലഹബാദ്: ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാരണാസി കോടതിയിൽ നിലനിൽക്കുന്ന സിവിൽ കേസിനെതിരെ, മുസ്ലിം പള്ളി കമ്മിറ്റികൾ കൂട്ടത്തോടെ സമർപ്പിച്ച എല്ലാ ഹർജികളും തള്ളി അലഹബാദ് ഹൈക്കോടതി. കേസിൽ ആറ് മാസത്തിനകം വാദം പൂർത്തിയാക്കാൻ വാരാണസി കോടതിയോട് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും സമർപ്പിച്ച അഞ്ച് ഹർജികളാണ് അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്.

Advertisment

ആരാധനാലയ സംരക്ഷണ നിയമം സിവിൽ കേസുകൾക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കാശി വിശ്വനാഥ്, ഗ്യാൻവാപി ഭൂമി തർക്കകേസുകളുമായി ബന്ധപ്പെട്ടുള്ള ഹർജികളിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹൈന്ദവ വിശ്വാസികൾ 1991ൽ നൽകിയ സിവിൽ കേസും, വീഡിയോ സർവേ നടത്താനുള്ള കോടതി വിധിയും ചോദ്യം ചെയ്തുള്ള ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

രാജ്യത്തെ രണ്ട് സമുദായങ്ങളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും ആറ് മാസത്തിനകം കേസിൽ വേഗത്തിൽ തീർപ്പുണ്ടാകണമെന്നും വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ചാണ് തള്ളിയത്. മസ്ജിദ് കോമ്പൌണ്ടിൽ മുസ്ലിം സ്വഭാവമോ ഹിന്ദു സ്വഭാവമോ ഉണ്ടാകാമെന്നും, ഈ ഘട്ടത്തിൽ അത് തീരുമാനിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു. സർവേ ആവശ്യമാണെന്ന് കീഴ്ക്കോടതിക്ക് തോന്നുകയാണെങ്കിൽ നടത്താൻ വിചാരണക്കോടതിക്ക് നിർദ്ദേശിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പള്ളി ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് ഹർജിക്കാരുടെ വാദം.

Read More News Stories:

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: