/indian-express-malayalam/media/media_files/x48WYEt375aaZRFzH5Zn.jpg)
ഫയൽ ചിത്രം
ഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റാ ബാങ്കിൽ നിന്ന് 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ചോർച്ച കണ്ടെത്തി രണ്ട് മാസത്തിന് ശേഷമാണ് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് പേർ ഇപ്പോൾ പിടിയിലായത്. ഡൽഹി പൊലിസ് ആണ് ഇവരെ പിടികൂടിയത്.
ഒക്ടോബറിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ആധാറും പാസ്‌പോർട്ട് രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയതിനെ തുടർന്നാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), പാക്കിസ്ഥാനിൽ ആധാർ പോലെ ഉപയോഗിക്കപ്പെടുന്ന കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സിഎൻഐസി) എന്നിവയുടെ വിവരങ്ങളും മോഷ്ടിച്ചതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി, ഒരു സെൻട്രൽ ഏജൻസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഈ മാസം ആദ്യമാണ് ഡാറ്റ ചോർച്ചയിൽ ഡൽഹി പൊലിസ് സ്വമേധയാ ഒരു കേസ് രജിസ്‌റ്റർ ചെയ്‌തത്. കഴിഞ്ഞയാഴ്ച, ഒഡീഷയിൽ നിന്നുള്ള ബി.ടെക് ബിരുദധാരി, ഹരിയാനയിൽ നിന്നുള്ള സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച രണ്ട് പേർ, ഝാൻസിയിൽ നിന്നുള്ള ഒരാൾ എന്നിവരെ അറസ്റ്റ് ചെയ്യുകയും, ഡൽഹി കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു," ഓഫീസർ പറഞ്ഞു. ഇവരെല്ലാം മൂന്ന് വർഷം മുമ്പ് ഒരു ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൽ വച്ച് കണ്ടുമുട്ടിയതാണ്. പിന്നീട് സുഹൃത്തുക്കളായെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പെട്ടെന്ന് പണം സമ്പാദിക്കാൻ തീരുമാനിച്ചാണ് ഇവർ കുറ്റകൃത്യം നടത്തിയതെന്നും പൊലിസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
“ഹാക്കിംഗ്, ഫിഷിംഗ് തുടങ്ങിയ സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ (സിഇആർടി-ഇൻ) ഇക്കാര്യം റിപ്പോർട്ട് ചെയ്തു, ഇത് ഡാറ്റയുടെ ആധികാരികതയെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ആദ്യം പരിശോധിച്ചു. യഥാർത്ഥ ഡാറ്റയുമായി പൊരുത്തപ്പെടാൻ അവരോട് ആവശ്യപ്പെട്ടു. ഒരു സാമ്പിളായി ഏകദേശം ഒരു ലക്ഷം ആളുകളുടെ ഡാറ്റ ഉണ്ടെന്ന് അവർ കണ്ടെത്തി. അതിൽ നിന്ന് 50 ആളുകളുടെ ഡാറ്റ പരിശോധിച്ച് ഉറപ്പിക്കാനായി അവർ തിരഞ്ഞെടുത്തു. അവ പൊരുത്തപ്പെടുന്നതായി കണ്ടെത്തി.
പിന്നാലെ ഒരു അന്വേഷണം ഉടനടി ആരംഭിച്ചു. ഇത് കഴിഞ്ഞയാഴ്ച നാല് പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചു. അവർ പൊലിസ് കസ്റ്റഡിയിലാണ്. എന്നാൽ എല്ലാ കേന്ദ്ര ഏജൻസികളിലെയും ഉദ്യോഗസ്ഥരും അവരെ ചോദ്യം ചെയ്യുകയും അവർ എങ്ങനെയാണ് ഡാറ്റ മോഷ്ടിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read More News Stories:
- ഇന്ത്യൻ ലഹരിയോടുള്ള ലോകത്തിന്റെ പ്രണയം; 'ഇന്ത്രി' ലോകത്തിലെ പ്രിയപ്പെട്ട വിസ്കി ബ്രാൻഡായി മാറുമ്പോൾ
- പെന്റഗൺ ഒക്കെ ചെറുത്; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി ഇന്ത്യയിലാണ്
- നാഗ്പൂരിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം; 9 പേർക്ക് ദാരുണാന്ത്യം; പ്രതിഷേധിച്ച് ജനക്കൂട്ടം
- സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝായെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.