/indian-express-malayalam/media/media_files/2uswGr8Sb1SyzQs30l6f.jpg)
ഇന്ത്യൻ നിർമ്മിത സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡായ 'ഇന്ത്രി' ആണ് ലോകത്തിലെ വിസ്കി ബ്രാൻഡുകൾക്കിടയിലെ ഇപ്പോഴത്തെ വിഐപി | ഫൊട്ടോ: ഫേസ്ബുക്ക്
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡായ 'ഇന്ത്രി' ആണ് ലോകത്തിലെ വിസ്കി ബ്രാൻഡുകൾക്കിടയിലെ ഇപ്പോഴത്തെ വിഐപി. ഇന്ത്യൻ നിർമ്മിതമായ ഈ നാടൻ ബ്ലെൻഡ് ലോകത്തിലെ എണ്ണം പറഞ്ഞ വിസ്കി ബ്രാൻഡുകളെ കടത്തിവെട്ടുന്ന ഐറ്റമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഓഗസ്റ്റിൽ സാൻ ഫ്രാൻസിസ്കോയിൽ നടന്ന വിസ്കി ഓഫ് എ വേൾഡ് അവാർഡ് ബ്ലൈൻഡ് ടേസ്റ്റിംഗിൽ ഇന്ദ്രിയുടെ $421 ദീപാവലി കളക്ടർ പതിപ്പ് സ്കോട്ടിഷ്, യുഎസ് എതിരാളികളെ പിന്തള്ളിയാണ് 'ബെസ്റ്റ് ഇൻ ഷോ' അംഗീകാരം നേടിയെടുത്തത്.
ബർബണും വീഞ്ഞും സംഭരിക്കാൻ ഉപയോഗിച്ചിരുന്ന ഓക്ക് പീസുകൾ ഡൽഹിക്കടുത്തുള്ള ഒരു ഡിസ്റ്റിലറിയിൽ ക്രമീകരിച്ചു കൊണ്ടാണ് ഒരു കൂട്ടം തൊഴിലാളികൾ ഈ വിസ്കി രാജാവിന്റെ നിർമ്മാണം ആരംഭിച്ചത്. അതിൽ പ്രായമായ വിസ്കി നിറച്ച തൊഴിലാളികൾ പ്രതിദിനം ഏകദേശം 10,000 കുപ്പികളാണ് ഇന്ത്യൻ സിംഗിൾ മാൾട്ട് ഇന്ദ്രി എന്ന പേരിൽ വിപണിയിലേക്കിറക്കിയത്. ആ നാടൻ ബ്രാൻഡാണ് ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി ഇന്ന് മാറിയിരിക്കുന്നത്.
രണ്ട് വർഷം പഴക്കമുള്ള ഇന്ത്യൻ ബ്രാൻഡിന്റെ ഉടമ പിക്കാഡിലി ഉൽപ്പാദനം വർധിപ്പിക്കുകയും, വിസ്കി പ്രേമികളായ രാജ്യത്തെ ആസ്വാദകരെയും ടിപ്പർമാരെയും ആകർഷിക്കുന്നതിനായി മൂന്ന് ദ്വാരങ്ങളുള്ള ഗോൾഫ് കോഴ്‌സ് നിർമ്മിക്കുകയും ചെയ്യുന്നു.
വിസ്കിയുടെ ഉപഭോക്താവെന്ന നിലയിൽ നിന്നും നിർമ്മാതാവിലേക്ക് ഇന്ത്യ വരുമ്പോൾ, അതിന്റെ സിംഗിൾ മാൾട്ടുകൾ രാജ്യത്തിന്റെ 33 ബില്യൺ ഡോളർ സ്പിരിറ്റ് വിപണിയ്ക്കാണ് കരുത്തേകുന്നത്. ഫ്രാൻസിലെ പെർനോഡ് റിക്കാർഡ് നിർമ്മിച്ച ഗ്ലെൻലിവെറ്റ്, ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്കർ തുടങ്ങിയ ആഗോള ബ്രാൻഡുകളാണ്, ഇന്ന് പ്രാദേശിക എതിരാളികളായ ഇന്ദ്രി, അമൃത്, റാഡിക്കോ ഖൈതാന്റെ രാംപൂർ എന്നിവരുമായി പോരാടുന്നത്.
മദ്യവിൽപ്പനയിൽ ബിയറിന്റെ ആധിപത്യം നിലനിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ പ്രധാനമായും വിസ്കി ഉപയോഗിക്കുന്ന രാജ്യമാണ്. കൊവിഡ് 19 കാലത്ത് പുതിയ ബ്രാൻഡുകൾ പരീക്ഷിച്ച മദ്യ ഉപഭോക്താക്കൾ, ആഗോള അവാർഡുകൾ, വർദ്ധിച്ച സമൃദ്ധി എന്നിവ ഇന്ത്യയുടെ വിസ്കി ലാൻഡ്‌സ്‌കേപ്പിനെ പിടിച്ചുകുലുക്കിയതായി വ്യവസായ എക്‌സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും വ്യക്തമാക്കുന്നു.
വർഷങ്ങളായി വിദേശ നിർമ്മിത വിസ്കി ബ്രാൻഡുകൾ ഉപയോഗിക്കുന്ന വ്യക്തിയായ താനിപ്പോൾ ഇന്ത്യൻ മാൾട്ടുകളിലേക്ക് മാറിയെന്ന് ആദിത്യ പ്രകാശ് റാവു പറയുന്നു. ഇപ്പോൾ തന്റെ ഉപയോഗത്തിനും ഉത്സവ സീസണുകളിൽ മറ്റുള്ളവർക്കുള്ള സമ്മാനങ്ങൾക്കുമായി ഇന്ത്യൻ മാൾട്ടുകളാണ് കൂടുതലായി വാങ്ങുന്നതെന്ന് റാവു വ്യക്തമാക്കുന്നു. ഇന്ത്യൻ വിസ്കി തനിക്ക് ദേശീയ അഭിമാന ബോധം നൽകുന്നുവെന്നും നമ്മുടെ നാട്ടിലെ ഭക്ഷണത്തോടൊപ്പം നന്നായി ചേരുന്നവയാണ് നാട്ടിൽ നിർമ്മിക്കുന്ന മാൾട്ടുകളെന്നും, അഭിഭാഷകൻ കൂടിയായ അദ്ദേഹം പറഞ്ഞു.
സ്‌കോട്ട്‌ലൻഡിലെ പഴക്കമുള്ള സിംഗിൾ മാൾട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആഗോള ബ്രാൻഡുകൾ വിസ്‌കി വിപണിയിൽ കുതിച്ചുയരാൻ ഇന്ന് കണ്ണുവെക്കുന്നത് ഇന്ത്യൻ വിസ്‌കി ബ്രാൻഡുകളിലേക്കാണ്. ബോളിവുഡ് താരങ്ങൾക്കും ഇന്ത്യൻ സംഗീതത്തിനുമൊപ്പം, ദുബായിലേക്കും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് കൊണ്ട് പെർനോഡ് അതിന്റെ ഇന്ത്യ സിംഗിൾ മാൾട്ടായ $48 ലോഞ്ചിറ്റ്യൂഡ് 77 ബുധനാഴ്ച പുറത്തിറക്കിയതും ഇതിന്റെ ഭാഗമാണ്. സംഗിൾ മാൾട്ട് വിസ്കി വിപണിയിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞുവെന്ന് പെർനോഡ് ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കാർത്തിക് മൊഹീന്ദ്ര പറഞ്ഞു.
പെർനോഡിന്റെ വലിയ എതിരാളിയായ ഡിയാജിയോ കഴിഞ്ഞ വർഷം അതിന്റെ ആദ്യത്തെ ഇന്ത്യൻ സിംഗിൾ മാൾട്ടായ ഗോദവാൻ പുറത്തിറക്കി. വംശനാശഭീഷണി നേരിടുന്ന ഒരു വലിയ ഇന്ത്യൻ പക്ഷിയുടെ പേരിലാണ് ഈ ബ്രാൻഡ് അറിയപ്പെടുന്നത്. യു എസ് ഉൾപ്പെടെ അഞ്ച് വിദേശ വിപണികളിലാണ് ഇന്ന് ഗോദവാൻ പോപ്പുലറായി മാറിയിരിക്കുന്നത്.
2021-22ൽ 144% ഉയർച്ച കൈവരിച്ച ഇന്ത്യൻ സിംഗിൾ മാൾട്ടുകൾ സ്കോച്ചിന്റെ 32% വളർച്ചയെയാണ് മറികടന്നതെന്ന് ഐഡബ്ല്യു എസ് ആർ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2027 വരെയുള്ള കാലയളവിൽ സ്കോച്ചിനെ അപേക്ഷിച്ച് ഇന്ത്യൻ മാൾട്ടുകളുടെ ഉപഭോഗം 13% വളർച്ച കൈവരിക്കുമെന്നും ഇവർ പ്രവചിക്കുന്നു. നിലവിൽ ഇത് 8% ആണ്.
ഇന്ദ്രി നിർമ്മാതാക്കളായ പിക്കാഡിലി ഡിസ്റ്റിലറീസ് തങ്ങളുടെ നിർമ്മാണം 2025 ഓടെ പ്രതിദിനം 66% വർദ്ധിപ്പിച്ചുകൊണ്ട്, 20,000 ലിറ്ററാക്കി (5,300 ഗാലൻ) ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അതിന്റെ വിൽപ്പനയുടെ 30% വരുന്ന 18 വിദേശ വിപണികൾക്കപ്പുറത്തേക്ക് എത്തുമെന്ന് സ്ഥാപകൻ സിദ്ധാർത്ഥ ശർമ്മയും വ്യക്തമാക്കുന്നു.
Read More News Stories:
- ഭജൻലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
- അമിത് ഷായെ വിടാതെ 'ഇന്ത്യ' മുന്നണി; വിശദീകരണം നൽകും വരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം
- ഒരാളെ ഏതറ്റം ലൈംഗികമായി പീഡിപ്പിക്കാമോ അത്രയൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, നീതി പ്രതീക്ഷിക്കുന്നില്ല, മരിക്കാൻ അനുവദിക്കണം; യുവജഡ്ജിന്റെ ഹൃദയഭേദകമായ കത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.