/indian-express-malayalam/media/media_files/ccnzR4nmBiVB6FizsX94.jpg)
സസ്പെൻഷനിലായ എംപിമാരായ വി കെ ശ്രീകണ്ഠൻ, ഡെറക് ഒ ബ്രെയിൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യാ ഹരിദാസ് തുടങ്ങിയവർക്കൊപ്പം, കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി വെള്ളിയാഴ്ച പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്നു
ഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. രാവിലെ മുതൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ രാജ്യസഭയും ലോക്സഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. ഇന്നലെ കേരളത്തിൽ നിന്നുള്ള ആറ് എംപിമാർ ഉൾപ്പെടെ 14 എംപിമാരെ ഇരുസഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
അമിത് ഷാ വിശദീകരണം നൽകുന്നത് വരെ പ്രതിഷേധം തുടരാൻ തന്നെയാണ് 'ഇന്ത്യ' മുന്നണിയുടെ തീരുമാനം. ഈ ആവശ്യവുമായി പ്രതിപക്ഷം പാർലമെന്റിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള ആറ് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ്, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടൊപ്പം തന്നെ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതി മണി, കനിമൊഴി എന്നിവരടക്കം ആകെ 14 എംപിമാരെയും സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൌധരിയുടെ നേതൃത്വത്തിലാണ് പ്ലക്കാർഡുകളുമേന്തി എംപിമാർ പ്രതിഷേധിച്ചത്.
അതേസമയം, മോദി സർക്കാരിന് കീഴിൽ പുറത്താക്കലും സസ്പെൻഡ് ചെയ്യലും പുതിയ സംഭവമല്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. അവർ കഴിഞ്ഞയാഴ്ച തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പുറത്താക്കുകയും, ഈ ആഴ്ച 14 എംപിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതേസമയം സുരക്ഷാ വീഴ്ച കേസിൽ ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല," കോൺഗ്രസ് എംപി ഹൈബി ഈഡൻ പാർലമെന്റിന് പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Read More Related stories Here:
- പാർലമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരൻ കീഴടങ്ങി; ഫോട്ടോയെ ചൊല്ലി ബിജെപി-തൃണമൂൽ വാക്പോര്
- ഒരാളെ ഏതറ്റം ലൈംഗികമായി പീഡിപ്പിക്കാമോ അത്രയൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, നീതി പ്രതീക്ഷിക്കുന്നില്ല, മരിക്കാൻ അനുവദിക്കണം; യുവജഡ്ജിന്റെ ഹൃദയഭേദകമായ കത്ത്
- പാർലമെന്റിലെ സുരക്ഷാവീഴ്ച: പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ മുന്നണി, രാഷ്ട്രപതിയെ കണ്ട് പരാതി നൽകും
- എട്ട് കോടി പണമിടപാടിനെ തുടർന്ന് ഭീഷണി, നടിയും ബിജെപി എംപിയുമായ കിരൺ ഖേറിനെതിരെ പരാതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.