scorecardresearch

ഒരാളെ ഏതറ്റം ലൈംഗികമായി പീഡിപ്പിക്കാമോ അത്രയൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, നീതി പ്രതീക്ഷിക്കുന്നില്ല, മരിക്കാൻ അനുവദിക്കണം; യുവജഡ്ജിന്റെ ഹൃദയഭേദകമായ കത്ത്

കഴിഞ്ഞ ഒന്നര വർഷമായി നിർജീവമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ ഇനി അർത്ഥമില്ല. എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. എന്റെ ജീവിതം മാന്യമായ രീതിയിൽ അവസാനിപ്പിക്കാൻ എന്നെ അനുവദിക്കൂ. ലെറ്റ് മൈ ലൈഫ് ബി ഡിസ്മിസ്സ്ഡ്

കഴിഞ്ഞ ഒന്നര വർഷമായി നിർജീവമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ ഇനി അർത്ഥമില്ല. എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. എന്റെ ജീവിതം മാന്യമായ രീതിയിൽ അവസാനിപ്പിക്കാൻ എന്നെ അനുവദിക്കൂ. ലെറ്റ് മൈ ലൈഫ് ബി ഡിസ്മിസ്സ്ഡ്

author-image
Maulshree Seth
New Update
CJI Letter

സ്ത്രീകൾ ജോലിയിടത്ത് നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ഇതിന്റെ ഏറ്റവും സങ്കടകരമായ ഒരു അവസ്ഥ തുറന്നു കാട്ടുന്ന ഒരു സംഭവമാണ് ഇപ്പോൾ ഇന്ത്യയിലെ ചീഫ് ജസ്റ്റിസിനു (Chief-Justice-of-India) മുൻപാകെ എത്തിയിരിക്കുന്നത്.  അതും ഇന്ത്യൻ ജുഡീഷ്യൽ വ്യവസ്ഥയിൽ നിന്ന് തന്നെ.  തന്റെ ജോലിയിടത്ത് ലൈംഗിക അതിക്രമങ്ങൾ നേരിട്ടു എന്നും ആ പരാതിയിൽമേൽ തനിക്ക് നീതി ലഭിക്കില്ല എന്നാണു താൻ കരുതുന്നത് എന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണം എന്നുമാണ് കത്ത്.  

Advertisment

ആറ് മാസം മുമുള്ള തന്റെ മുൻ പോസ്റ്റിംഗിന്റെ സമയത്ത് സീനിയർ ലൈംഗികാതിക്രമം കാണിച്ചു എന്നാണ്, ഉത്തർപ്രദേശിലെ ഒരു യുവ ജുഡീഷ്യൽ ഓഫീസർ ഇന്ത്യൻ ചീഫ് ജസ്റ്റിസിന് എഴുതിയ തുറന്ന കത്തിൽ പറയുന്നത്. ന്യായമായ അന്വേഷണം ലഭിക്കുമെന്ന് പോലും തനിക്ക് പ്രതീക്ഷയില്ല, നീതി കിട്ടും എന്നും വിചാരിക്കുന്നില്ല. അത് കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണം എന്നാണു ആവശ്യം. 

“സാധാരണ ജനങ്ങൾക്ക് നീതി നൽകുമെന്ന വിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. നീതി തേടി ഞാൻ പോകേണ്ടി വന്ന എല്ലാ വാതിലുകൾക്ക് മുന്നിലും ഞാൻ ഒരു യാചകയായി മാറും എന്ന് എനിക്കറിയില്ലായിരുന്നു. ജോലിയിടത്തെ സേവനത്തിന്റെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഒരു തുറന്ന കോടതിയിൽ വെച്ച് അധിക്ഷേപിക്കപ്പെടുക എന്ന അപൂർവ ബഹുമതി എനിക്ക് ലഭിച്ചു," രണ്ടു പേജുള്ള കത്തിൽ അവർ എഴുതുന്നു.

"ഒരാളെ ഏതറ്റം വരെ ലൈംഗികമായി ഉപദ്രവിക്കാമോ അത്രയെല്ലാം ഞാൻ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. തീർത്തും മാലിന്യം പോലെയാണ് എന്നെ  കൈകാര്യം ചെയ്തിരിക്കുന്നത്, ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെ. മറ്റുള്ളവർക്ക് നീതി കിട്ടും എന്ന പ്രതീക്ഷയിൽ ജോലിക്ക് വന്ന ആളാണ് ഞാൻ, ”വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ കത്തിൽ അവർ വിശദീകരിക്കുന്നു.

Advertisment

“എന്റെ പരാതികളും മൊഴികളും തീർത്തും സത്യമായി കണക്കാക്കുമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. ഞാൻ ആഗ്രഹിച്ചത് ന്യായമായ അന്വേഷണം മാത്രമായിരുന്നു." 

ഞാനൊരു ജഡ്ജിയാണ്. എന്റെ പരാതിയിന്മേൽ ഒരു അന്വേഷണം പോലും നടത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല

രാത്രിയിൽ തന്നെ കാണാൻ വരാൻ സീനിയർ തന്നോട് ആവശ്യപ്പെട്ടതായി അവർ ആരോപിച്ചു. ആത്മഹത്യയിലൂടെ മരിക്കാൻ ശ്രമിച്ചതായും അവൾ അവകാശപ്പെട്ടു. പക്ഷേ 'ശ്രമം വിജയിച്ചില്ല,' 

“എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വർഷമായി നിർജീവമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ ഇനി അർത്ഥമില്ല. എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. എന്റെ ജീവിതം മാന്യമായ രീതിയിൽ അവസാനിപ്പിക്കാൻ എന്നെ അനുവദിക്കൂ. ലെറ്റ് മൈ ലൈഫ് ബി ഡിസ്മിസ്സ്ഡ്,” അവർ സിജെഐക്ക് എഴുതി.

വ്യവസ്ഥയ്‌ക്കെതിരെ പോരാടാനുള്ള ശ്രമങ്ങൾ നടത്തരുതെന്ന് അവർ 'ഇന്ത്യയിലെ ജോലി ചെയ്യുന്ന സ്ത്രീകളോട്' ആവശ്യപ്പെട്ടു. 

“വ്യവസ്ഥിതിക്കെതിരെ പോരാടുമെന്ന് സ്ത്രീകളിൽ ആരെങ്കിലും വിചാരിക്കുണ്ടെങ്കിൽ, ഞാൻ പറയട്ടെ, എനിക്ക് കഴിഞ്ഞില്ല. ഞാനൊരു ജഡ്ജിയാണ്. എന്റെ പരാതിയിന്മേൽ ഒരു അന്വേഷണം പോലും നടത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. നീതിയും ന്യായവും അവിടെ നിൽക്കട്ടെ. ഒരു കളിപ്പാട്ടമോ ജീവനില്ലാത്ത വസ്തുവോ ആകാൻ പഠിക്കാൻ ഞാൻ എല്ലാ സ്ത്രീകളെയും ഉപദേശിക്കുന്നു."

പലതവണ ശ്രമിച്ചിട്ടും ഈ വനിതാ ജഡ്ജിയെയോ അവരുടെ സീനിയറെയോ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

In More News

Chief Justice Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: