/indian-express-malayalam/media/media_files/fiIeSQ3lLqWzyTctzQdh.jpg)
BJP MP Kirron Kher
bjp MP Kirron Kher News: ബിജെപി എംപി കിരൺ ഖേറിൽ നിന്നും അവരുടെ രാഷ്ട്രീയ സഹായി സഹദേവ് സലാരിയയിൽ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ചു ലഭിച്ച പരാതിയിൻ മേൽ വ്യവസായിക്കും കുടുംബത്തിനും ഒരാഴ്ചത്തേക്ക് സുരക്ഷ നൽകാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചണ്ഡീഗഡ് പോലീസിനോട് നിർദ്ദേശിച്ചു.
"ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടും ബന്ധപ്പെട്ട എസ്എച്ച്ഒയും ഹരജിക്കാരന് ഉചിതമായ സംരക്ഷണം നൽകുന്നത് ഉചിതമാണ്," ജസ്റ്റിസ് അനൂപ് ചിറ്റ്കരയുടെ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിൽ പറഞ്ഞു.
ഉത്തരവിനെക്കുറിച്ച് പ്രതികരിക്കാൻ ബിജെപി എംപിയും അവരുടെ ഓഫീസും വിസമ്മതിച്ചു.
ചണ്ഡീഗഡ് ആസ്ഥാനമായുള്ള വ്യവസായി ചൈത്‌ന്യ അഗർവാൾ, കിരൺ ഖേറിൽ നിന്നും സലാരിയയിൽ നിന്നും താനും ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണി നേരിടുന്നതായി കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു.
കിരൺ ഖേർ എംപി തനിക്ക് എട്ട് കോടി രൂപ നിക്ഷേപങ്ങൾക്കായി നൽകി
ഒരു ബിജെപി പ്രവർത്തകൻ മുഖേനയാണ് അഗർവാൾ സലാരിയയുമായി ബന്ധപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു. കിരൺ ഖേർ ഉൾപ്പെടെയുള്ള സ്വാധീനമുള്ള ആളുകൾക്കായി പണം കൈകാര്യം ചെയ്യുന്ന ഒരു ഫിനാൻസിയറായി സലാരിയ സ്വയം പരിചയപ്പെടുത്തി. പിന്നീട് കിരൺ ഖേർ എംപി തനിക്ക് എട്ട് കോടി രൂപ നിക്ഷേപങ്ങൾക്കായി നൽകിയെന്ന് അഗർവാൾ പറയുന്നു. ലാഭത്തിന് ശേഷം തുക തിരികെ നൽകേണ്ടതായിരുന്നു.
പണം നിക്ഷേപിച്ചെന്നും ഓഗസ്റ്റിൽ കിരൺ ഖേറിന് രണ്ട് കോടി രൂപ തിരികെ നൽകിയെന്നും അഗർവാളിന്റെ ഹർജിയിൽ പറയുന്നു. നവംബറിലെ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കാരണം, ബാക്കി തുക തിരികെ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും എംപിയും അവരുടെ സഹായിയും തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പലിശ സഹിതം ഉടൻ പണം തിരികെ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
തന്റെ ജീവൻ അപകടത്തിലാണെന്നു വ്യക്തമാക്കിയ അഗർവാൾ, ഖേറും സലാരിയയും തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചു.
അനേകം ബോളിവുഡ് സിനിമകളിൽ പ്രധാന അമ്മ വേഷങ്ങൾ ചെയ്തിട്ടുണ്ട് കിരൺ ഖേർ. 'ബരിവാലി' എന്ന ബംഗാളി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഇവർ, 2014 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. നടൻ അനുപം ഖേറിന്റെ പത്നിയാണ് കിരൺ ഖേർ. നടൻ അനുപം ഖേറിന്റെ ഭാര്യയാണ്.
Read Here
- സ്ത്രീധനമെന്തിന്, തോക്കുള്ളപ്പോൾ?; സർക്കാർ ജോലിയുള്ള പയ്യനെ കൂടുതൽ സ്ത്രീധനം കൊടുത്ത് മകൾക്ക് വാങ്ങിക്കൊടുക്കുന്ന കേരളത്തിൽ നിന്ന് തുലോം വ്യത്യസ്തമായ കഥ
- പ്രത്യേക വിമാനത്തിൽ ഉപകരണങ്ങൾ, എട്ട് മണിക്കൂർ നീണ്ട പ്രയത്നം; കുഴൽ കിണറിൽ വീണ കുഞ്ഞിനെ പുറത്തെടുത്തു
- മൂന്ന് ക്രിമിനൽ നിയമ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
- മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം വരെ പിഴ, ആറ് മാസം തടവ്, ജാമ്യമില്ലാത്ത കുറ്റം; മാലിന്യ സംസ്കരണ ഓർഡിനൻസിനെ കുറിച്ച് അറിയാം
- എ ഐ യോട് അയവ് വേണ്ട, എ ഐ യെ നിയന്ത്രിക്കാനുള്ള ചരിത്ര നിയമവുമായി യൂറോപ്യൻ യൂണിയൻ. നിയമത്തിൽ പറയുന്നത് എന്തൊക്കെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.