scorecardresearch

റേഷൻ അഴിമതിയിൽ ബംഗാൾ ഖജനാവിന് 400 കോടിയുടെ നഷ്ടമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്

അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് നഷ്ടം ഇനിയും ഉയർന്നേക്കുമെന്ന് ഏജൻസി അറിയിച്ചു.

അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് നഷ്ടം ഇനിയും ഉയർന്നേക്കുമെന്ന് ഏജൻസി അറിയിച്ചു.

author-image
WebDesk
New Update
Bengal Ration

West-Bengal, Ration-Shop Scam: റേഷൻ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ വനം മന്ത്രി ജ്യോതി പ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിലേറെയായി കഴിഞ്ഞു. ആരോപണവിധേയമായ അഴിമതിയിൽ സംസ്ഥാന ഖജനാവിന് 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അവകാശപ്പെട്ടു.

Advertisment

ചൊവ്വാഴ്ച പ്രത്യേക ഇഡി കോടതിയിൽ കേസിലെ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നതിനിടെയാണ് അന്വേഷണ ഏജൻസി അവകാശവാദം ഉന്നയിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് നഷ്ടം ഇനിയും ഉയർന്നേക്കുമെന്ന് ഏജൻസി അറിയിച്ചു.

ജ്യോതി പ്രിയ മല്ലിക്, കൊൽക്കത്ത ആസ്ഥാനമായുള്ള വ്യവസായിയും റൈസ് മില്ലുടമയുമായ ബാകിബുർ റഹ്മാൻ എന്നിവരുൾപ്പെടെ 12 പേരുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറ്റപത്രത്തിൽ 10 സ്ഥാപനങ്ങളുടെ പേരും പറയുന്നുണ്ട്. "ഇതിൽ അഞ്ചെണ്ണം മല്ലിക്കുമായും ബാക്കിയുള്ളവർ റഹ്മാനുമായും ബന്ധപ്പെട്ടിരിക്കുന്നു,” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

2011 നും 2021 നും ഇടയിൽ സംസ്ഥാനത്തെ ഭക്ഷണ, വിതരണ പോർട്ട്‌ഫോളിയോ കൈവശം വച്ചിരുന്ന മല്ലിക്കിനെ ഒക്‌ടോബർ 27 ന് അദ്ദേഹത്തിന്റെ വസതിയിലും മറ്റ് ഏഴ് സ്ഥലങ്ങളിലും നടന്ന മാരത്തൺ റെയ്ഡിനെ തുടർന്ന് ഇഡി അറസ്റ്റ് ചെയ്തു.

വരുമാനം വെളുപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചത്

Advertisment

 പിഡിഎസ് ഗുണഭോക്താക്കൾക്കുള്ള റേഷൻ, വിതരണക്കാരുമായും വിതരണ ശൃംഖലയിലെ മറ്റ് ആളുകളുമായും ഒത്തുച്ചേർന്ന്  മാവ് മില്ലർമാർ തട്ടിയെടുത്തതായി ഇ ഡി  ഉദ്യോഗസ്ഥർ പറയുന്നു. റേഷൻ പൊതുവിപണിയിൽ വിറ്റുകിട്ടിയ വരുമാനം കോടിക്കണക്കിന് രൂപയാണ്. വ്യാജ ഷെയർ പ്രീമിയങ്ങളും ഭക്ഷ്യധാന്യ വ്യാപാരത്തിൽ നിന്നുള്ള കമ്മീഷനുമൊക്കെയായി മൂന്ന് ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി ഇ ഡി ആരോപിച്ചു.

ഈ കമ്പനികളെ പിന്നീട് പിരിച്ചുവിട്ടതായി അന്വേഷണ ഏജൻസി അവകാശപ്പെട്ടു. ഈ വ്യാജ സ്ഥാപനങ്ങൾക്ക് യഥാർത്ഥ ബിസിനസ്സ് ഇല്ലായിരുന്നു, കുറ്റകൃത്യത്തിലൂടെയുള്ള  വരുമാനം വെളുപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചത്, എന്നും ഇ ഡി പറഞ്ഞു.

റഹ്മാനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മല്ലിക്കിന്റെ പേര് പുറത്ത് വന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. മല്ലിക്കിനെ അറസ്റ്റ് ചെയ്‌തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. റഹ്മാൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

മല്ലിക്,  റഹ്മാനുമായി അദ്ദേഹത്തിന്റെ ഓഫീസിലും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിലും പതിവായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. റഹ്മാന്റെ കാർ മന്ത്രിയുടെ വാഹനവ്യൂഹത്തെ അനുഗമിക്കാറുണ്ടെന്നും അദ്ദേഹം റേഷൻ ഡീലർമാരുമായി സമ്പർക്കം പുലർത്താറുണ്ടെന്നും ഇഡി ആരോപിച്ചു.

ഇഡിയുടെ അവകാശവാദങ്ങൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ വാക്പോരിനു കാരണമായി.

ഇഡിയുടെ അവകാശവാദങ്ങൾ 'ബിജെപിയുടെ പ്രതികാര പ്രസ്താവനകളെ പിന്തുണയ്ക്കുക' യാണെന്ന് ടിഎംസി ആരോപിച്ചു. ബിജെപിയുടെ പ്രതികാര പ്രസ്താവനകളെ പിന്തുണയ്ക്കാനാണ് ഇഡി ഈ കുറ്റപത്രം സമർപ്പിച്ചതെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. അതിന് ഒരു വിലയുമില്ല. ഉള്ളിൽ എന്താണെന്ന് നമുക്കറിയില്ല. എന്നിരുന്നാലും, ഒരു കുംഭകോണം നടന്നിട്ടുണ്ടെങ്കിൽ, ആരെങ്കിലും അതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത് അന്വേഷിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അഴിമതി പണം കൈപ്പറ്റിയവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഏജൻസി ശ്രമിക്കണമെന്ന് ബിജെപി തിരിച്ചടിച്ചു. 

“പിഡിഎസ് ഗുണഭോക്താക്കൾക്കുള്ള റേഷനും പണവും തട്ടിയെടുത്തു. മുഴുവൻ പണവും ജ്യോതി പ്രിയ മല്ലിക്കിന് മാത്രമായല്ല പോയത്. ബാകിബുർ റഹ്മാൻ ഒരു ഏജന്റ് മാത്രമായിരുന്നു. അഴിമതിയുടെ തലപ്പത്തിരുന്ന് പണം കൈപ്പറ്റിയവരെ അറസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്,” ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.

Read Here:

Ration Shop Scam West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: