/indian-express-malayalam/media/media_files/2NHJGOlSHR7ZC6pbP1tS.jpg)
പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ആക്രമണം | Image credit: Saket Gokhale, MP
ന്യൂഡല്‍ഹി: 2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭയിൽ ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവർ എം.പി മാര്‍ക്ക് നേരെ മഞ്ഞനിറത്തിലുള്ള സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈവശം ടിയർ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
ടെലിവിഷൻ ഫൂട്ടേജിൽ അക്രമകാരികൾ മേശയിലേക്ക് ചാടുന്നതും കാണാം. അക്രമികൾ 'താന ഷാഹി നഹി ചലേഗി' (സ്വേച്ഛാധിപത്യം അംഗീകരിക്കില്ല) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നുവെന്ന് സഭയ്ക്കുള്ളിൽ ഉണ്ടായിരുന്ന അംഗങ്ങൾ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ, രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
#WATCH | A man entered into the Lok Sabha and was seen running away from security personnel. The House was quickly adjourned thereafter.
— The Indian Express (@IndianExpress) December 13, 2023
Read more: https://t.co/15rdg2IFsTpic.twitter.com/EvpscQ31zq
രണ്ട് യുവാക്കൾ ഗാലറിയിൽ നിന്ന് ചാടിയെന്നും ഒപ്പം പുക വമിക്കുന്ന എന്തോ ഒന്ന് അകത്തേക്ക് എറിഞ്ഞെന്നും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. "അക്രമികളെ എംപിമാർ പിടികൂടി, സുരക്ഷാ ഉദ്യോഗസ്ഥർ അവരെ പുറത്തെത്തിച്ചു. സഭ 2 മണി വരെ നിർത്തിവച്ചു. ഇത് തീർച്ചയായും ഒരു സുരക്ഷാ ലംഘനമാണ്, കാരണം 2001ൽ ജീവൻ ബലിയർപ്പിച്ച ആളുകളുടെ ചരമവാർഷികം ഞങ്ങൾ ഇന്ന് ആചരിക്കുകയാണ്."
“പെട്ടെന്ന് 20 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് ചെറുപ്പക്കാർ സന്ദർശക ഗ്യാലറിയിൽ നിന്ന് ഹൗസിലേക്ക് ചാടി, അവരുടെ കൈയിൽ ക്യാനിസ്റ്ററുകൾ ഉണ്ടായിരുന്നു. ഈ കാനിസ്റ്ററുകൾ മഞ്ഞ പുക പുറന്തള്ളുന്നുണ്ടായിരുന്നു. അതിലൊരാൾ സ്പീക്കറുടെ കസേരയിലേക്ക് ഓടാൻ ശ്രമിക്കുകയായിരുന്നു. അവർ ചില മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. പുക വിഷമായിരിക്കാം. ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണ്," കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us