/indian-express-malayalam/media/media_files/wh1y6YV3UyHy5HLhv2E9.jpg)
ഫൊട്ടോ: എക്സ്/ Boiled Anda, screengrab
ഡൽഹി: "സമാധാനം" കൈവരിക്കുന്നതിനുള്ള ഒരു മാർഗം "യുദ്ധമാണ്" എന്ന വാദിക്കുന്ന വിപ്ലവകരമായ ഉദ്ധരണികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്ന ഒരാളിൽ തുടങ്ങി, മൃദുഭാഷിയായ അദ്ധ്യാപകനെന്നുള്ള വിളികളിൽ വരെ നീളുന്ന, ലളിത് ഝാ (37) എന്ന പാർലമെന്റിലെ പ്രതിഷേധം ആസൂത്രണം ചെയ്ത സൂത്രധാരന്റെ വ്യക്തിത്വത്തിൽ വലിയ വൈരുദ്ധ്യങ്ങളാണ് കാണാനാകുക.
ബിഹാറിലെ ദർഭംഗ ജില്ലക്കാരനായ ലളിത് ഝാ കഴിഞ്ഞ 20 വർഷത്തോളമായി കൊൽക്കത്തയിലായിരുന്നു താമസം. ഇക്കഴിഞ്ഞ നവംബർ 24ന് ബിക്രം സിങ് എന്ന 'നാരായൺ' കവിയുടെ ഒരു ചെറുകവിത അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. "സമാധാന പ്രിയരാകുന്നത് നല്ലത് തന്നെ, എന്നാൽ യുദ്ധത്തിനോട് അകൽച്ച കാണിക്കേണ്ടതില്ല, കാരണം യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്നത്."
നവംബർ 5ന് മറ്റൊരു പോസ്റ്റിൽ അയാൾ പോസ്റ്റിലെഴുതിയത് ഇങ്ങനെയാണ്. "ആളുകളുടെ ഭക്ഷണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവരെ, അവർ കമ്മ്യൂണിസ്റ്റുകാരനായി മുദ്രകുത്തും". നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രങ്ങൾ സഹിതം നവംബർ 1ന്, ഝാ തന്റെ ഇൻസ്റ്റഗ്രാമിൽ ഇട്ട മറ്റൊരു പോസ്റ്റ് ഇങ്ങനെയായിരുന്നു.“ഒരു വ്യക്തി ഒരു ആശയത്തിനായി മരിക്കാം. എന്നാൽ ആ ആശയം അവന്റെ മരണശേഷം ആയിരം ജീവിതങ്ങളായി പുനരവതരിക്കും”.
രണ്ട് ദിവസം മുമ്പ് അപ്‌ലോഡ് ചെയ്ത അദ്ദേഹത്തിന്റെ അവസാന പോസ്റ്റ്, നുഴഞ്ഞുകയറ്റക്കാർ മുദ്രാവാക്യം വിളിക്കുന്ന പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ വീഡിയോ ആയിരുന്നു.
സ്വാമി വിവേകാനന്ദന്റെ ഫോട്ടോ തന്റെ പ്രൊഫൈൽ ചിത്രമായി വച്ച് ഒക്ടോബർ 26ന് അദ്ദേഹം ഇങ്ങനെ എഴുതി, "ഇന്ത്യക്ക് വേണ്ടത് ബോംബുകളാണ്, അടിച്ചമർത്തലിനെതിരായ ഉയർന്ന ശബ്ദമാണ്." കൂടാതെ, ഡിസംബർ 7ന് സായുധ സേനയുടെ പതാക ദിനവും, സ്വാതന്ത്ര്യ സമര സേനാനി ജതീന്ദ്രനാഥ് മുഖർജിയുടെ (ബാഘ ജതിൻ) ജന്മദിനവും അദ്ദേഹം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചിരുന്നു.
"വിശ്വസിക്കാനാകുന്നില്ല"; ഇത് അവിശ്വസനീയമെന്ന് നാട്ടുകാർ
കൊൽക്കത്തയിലെ ബുർബസാർ പ്രദേശത്തെ അയൽക്കാർക്ക് കഴിഞ്ഞ വർഷം വരെ വാടകയ്ക്ക് താമസിച്ചിരുന്ന ലളിത് ഝാ തികച്ചും വ്യത്യസ്തനായ വ്യക്തിയായിരുന്നു. പുരോഹിതനായ പിതാവ് ദേബാനന്ദ് ഝാ, അമ്മ, ഇളയ സഹോദരൻ സോനു എന്നിവർക്കൊപ്പമാണ് ലളിത് കഴിഞ്ഞിരുന്നത്. വിവാഹിതനായ ലളിതിന്റെ മൂത്ത സഹോദരൻ ശംഭു ഝാ കുടുംബത്തിൽ നിന്ന് വേറിട്ടാണ് താമസിക്കുന്നത്.
അദ്ദേഹം ട്യൂഷൻ എടുക്കാറുള്ളതിനാൽ പ്രാദേശികമായി "മാസ്റ്റർജി" എന്നാണ് അറിയപ്പെട്ടിരുന്നത്. അയൽപക്കത്തെ താമസക്കാർക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. പ്രദേശത്തെ എല്ലാത്തരം കൂടിച്ചേരലുകളിലും പങ്കെടുക്കുന്ന, മൃദുഭാഷിയായി സംസാരിക്കുന്ന ഒരാളായി അദ്ദേഹം. ഡിസംബർ 10ന്, തന്റെ ബാഗുയാറ്റി വീട്ടുടമസ്ഥയായ ഷെഫാലി സർദാറിനോട്, തന്റെ കുടുംബം ബീഹാറിലെ തന്റെ ജന്മഗ്രാമം സന്ദർശിക്കുന്നുണ്ടെന്നും, എന്നാൽ താൻ കൊൽക്കത്തയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ അത്യാവശ്യമായ ചില ജോലികൾ ഉണ്ടെന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തിരിച്ചു വരാമെന്നും പറഞ്ഞ് അന്ന് വൈകുന്നേരം അവൻ സ്ഥലം വിട്ടു.
“ഡിസംബർ 10ന്, മിസ്റ്റർ ദേവാനന്ദും കുടുംബവും ബീഹാറിലെ അവരുടെ പൂർവ്വിക ഗ്രാമത്തിലേക്ക് പോയി. അവിടെ രണ്ട് മാസം താമസിക്കുമെന്ന് പറഞ്ഞു. ലളിത ഇവിടെ വരുമെന്നും വാടക കൊടുക്കുമെന്നും പറഞ്ഞിരുന്നു. ഹൗറ സ്‌റ്റേഷനിൽ അവരെ വിടാൻ ലളിത് മാതാപിതാക്കളോടൊപ്പം പോയി. എന്നാൽ അതേ ദിവസം വൈകുന്നേരം അദ്ദേഹം മൂന്ന് നാല് ദിവസത്തേക്ക് ഡൽഹിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്," ഷെഫാലി സർദാർ പറഞ്ഞു.
ലളിതിന്റെ ചിത്രങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയെന്ന് ബാഗുയാറ്റിയിലെ ലളിതിന്റെ അയൽവാസിയായ മോണിക്ക ഡേ പറഞ്ഞു. “അവരെല്ലാം മാന്യന്മാരാണ്. ലളിത് മോശമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത് ഞങ്ങൾ ഇതേവരെ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങളുടെ മൊഴി രേഖപ്പെടുത്താനാണ് പൊലിസ് ഇവിടെ വന്നത്," മോണിക്ക പറഞ്ഞു.
ചില എൻജിഒകളുമായി ബന്ധപ്പെട്ടിരുന്നതിനാൽ മാസ്റ്റർജി പ്രദേശത്തെ എല്ലാത്തരം സാമൂഹിക സമ്മേളനങ്ങളിലും പങ്കെടുക്കുമായിരുന്നു എന്ന് ബുറാബസാറിൽ നിന്നുള്ള വ്യാപാരിയായ രാജേഷ് ശുക്ല പറഞ്ഞു. "ഇന്നലെ ടിവി ചാനലുകളിൽ അവനെ ആദ്യമായി കണ്ടപ്പോൾ, ഞാൻ കുറഞ്ഞത് മൂന്ന് തവണയെങ്കിലും പരിശോധിച്ചു. പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ അദ്ദേഹത്തിന്റെ പേരും മുഖവും കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടി. അതിന് ശേഷം, ഒരു ഫ്രെയിമിൽ അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോകൾ നിരവധി ആളുകൾ എനിക്ക് കൈമാറി. എന്നെ സംബന്ധിച്ചിടത്തോളം, അവൻ ഒരു സിംപിൾ മനുഷ്യനായിരുന്നു," രാജേഷ് പറഞ്ഞു.
“അദ്ദേഹം ഒരു ട്യൂട്ടറാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അവനുമായി ഒരിക്കലും അടുത്തിടപഴകിയിട്ടില്ല. എല്ലാ വിഷയങ്ങളും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു," ഝാ താമസിച്ചിരുന്ന പൂട്ടിയിട്ട ഒറ്റമുറി ക്വാർട്ടേഴ്‌സ് ഉള്ള പൊളിഞ്ഞ ബുർബസാർ കെട്ടിടത്തിന്റെ നാലാം നിലയിൽ താമസിക്കുന്ന അനൂജ് അഗർവാൾ പറഞ്ഞു.
“മാസ്റ്റർജി ഒരു ധർമ്മിഷ്ഠനായ വ്യക്തിയായാണ് കാണപ്പെട്ടിരുന്നത്. ഞാൻ കാണുമ്പോഴെല്ലാം അവൻ സന്തോഷവാനായിരുന്നു. അദ്ദേഹം മൃദുഭാഷിയായിരുന്നു,”പ്രദേശത്തെ ഒരു കടയുടമ പറഞ്ഞു.
Read More:
- ഭജൻലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
- അമിത് ഷായെ വിടാതെ 'ഇന്ത്യ' മുന്നണി; വിശദീകരണം നൽകും വരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം
- ഒരാളെ ഏതറ്റം ലൈംഗികമായി പീഡിപ്പിക്കാമോ അത്രയൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, നീതി പ്രതീക്ഷിക്കുന്നില്ല, മരിക്കാൻ അനുവദിക്കണം; യുവജഡ്ജിന്റെ ഹൃദയഭേദകമായ കത്ത്
- പാർലമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരൻ കീഴടങ്ങി; ഫോട്ടോയെ ചൊല്ലി ബിജെപി-തൃണമൂൽ വാക്പോര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.